കൊവിഡ് കേസുകള്‍ കുറയുന്നു; കേരളത്തില്‍ ഇന്ന് 1791 പേര്‍ക്ക് രോഗം, 1871 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 318 , തിരുവനന്തപുരം 205 , കോട്ടയം 190 , തൃശൂര്‍ 150 , ഇടുക്കി 145 , കൊല്ലം 139 , പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട് 79, ആലപ്പുഴ 72 , പാലക്കാട് 70 , മലപ്പുറം 67, കണ്ണൂര്‍ 58 , കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,135 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 64,077 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 62,912 പേര്‍ വീട് / ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1165 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 178 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .

നിലവില്‍ 12,677 കോവിഡ് കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി / ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത് . ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 100 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,374 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1692 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 74 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1871 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 211 , കൊല്ലം 220 , പത്തനംതിട്ട 120 , ആലപ്പുഴ 126 , കോട്ടയം 100 , ഇടുക്കി 111 , എറണാകുളം 377 , തൃശൂര്‍ 102 , പാലക്കാട് 30 , മലപ്പുറം 76 , കോഴിക്കോട് 197 , വയനാട് 56 , കണ്ണൂര്‍ 113 , കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 12,677 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത് . 64,35,236 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി .
കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും ( 2,69,13,634 ), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും ( 2,31,50,779 ) നല്‍കി.
15 മുതല്‍ 17 വയസുവരെയുള്ള 78 ശതമാനം ( 11,92,743 ) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 39 ശതമാനം ( 5,99,482 ) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (1 4,80,008 )
Recommended Video
മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 7 വരെയുള്ള കാലയളവില്‍, ശരാശരി 17,940 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത് .












Click it and Unblock the Notifications