കേരളത്തിൽ 1000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ; ജാഗ്രത വേണം; കണക്കുകൾ വീണ്ടും നിയന്ത്രണത്തിലേക്കോ ?
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. ഇന്നു മാത്രം 1197 പേർക്കാണ് കേരളത്തിൽ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നതായി ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
അതേസമയം, അഞ്ച് മരണമാണ് ഇന്ന് കേരളത്തിൽ കോവിഡ് രോഗ ബാധ മൂലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് 15 - ന് ശേഷം കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നത് ഇത് ആദ്യമായി ആയിരുന്നു. ഇന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം, 644 പേർ രോഗത്തിൽ നിന്നും സുഖം പ്രാപിച്ചു.

മെയ് ഒന്നിന് സംസ്ഥാനത്ത് 250 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, മാസത്തിന്റെ അവസാന ദിനമായ ഇന്ന് 1197 എന്ന സംഖ്യയിലേക്ക് എത്തിനിൽക്കുന്നു. മെയ് മാസം ആദ്യം മുതൽ തന്നെ കേസുകളിൽ വലിയ വർധനവാണ് പ്രകടമായിരുന്നത്.
എന്നാൽ, ഇത് മെയ് പതിമൂന്നാം തീയതി 500 കടക്കുന്ന സാഹചര്യമാണ് കാണാൻ കഴിഞ്ഞത്. മെയ് പകുതിയോടെ പ്രതീക്ഷിക്കാത്ത രീതിയിൽ കേസുകളിൽ വർധനവ് പ്രകടമായി. മെയ് 25 - ന് 783 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം
അതേസമയം, മെയ് 27, 28, 29 എന്നീ തീയതികളിലും സമാനമായ നില തുടർന്നിരുന്നു. 800 - ന് മുകളിൽ ആയിരുന്നു മെയ് 27 - ന് ശേഷം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം. ഈ എണ്ണം ആണ് മാസത്തിന്റെ അവസാന ദിവസം എത്തിനിൽക്കുമ്പോൾ ആയിരം കടക്കുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുന്നത്. കൂടുതൽ ജാഗ്രതയിലേക്കും കൊവിഡ് നിയന്ത്രണങ്ങളിലേക്കും സാഹചര്യത്തെ എത്തിച്ചേക്കാവുന്ന നിലയിലേക്കാണ് ഇപ്പോൾ കേസുകളുടെ വർധനവ്.












Click it and Unblock the Notifications