ആശങ്ക ഒഴിയുന്നില്ല; സംസ്ഥാനത്ത് ടിപിആർ 11 ന് മുകളിൽ.. ഇന്ന് 16,848 പേർക്ക് കൂടി രോഗം..104 മരണം
തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. ഇന്ന് 16,848 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടിപിആർ നിരക്ക് ഇന്ന് 11 ന് മുകളിലാണ്.11.91 നിലവിലെ നിരക്ക്. ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്താണ്. 2752 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനൊണ് മറ്റ് ജില്ലകളിലെ കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,55,72,679 സാമ്പിളുകളാണ് പരിശോധിച്ചത്.

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍
ഇന്ന് 104 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 15,512 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,855 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2673, തൃശൂര്‍ 1908, എറണാകുളം 1837, കോഴിക്കോട് 1671, കൊല്ലം 1549, പാലക്കാട് 747, കോട്ടയം 1037, തിരുവനന്തപുരം 976, ആലപ്പുഴ 895, കണ്ണൂര്‍ 780, കാസര്‍ഗോഡ് 616, പത്തനംതിട്ട 495, വയനാട് 437, ഇടുക്കി 234 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
കണ്ണൂര്‍ 23, കാസര്‍ഗോഡ് 20, പത്തനംതിട്ട 14, തൃശൂര്‍, പാലക്കാട് 10 വീതം, എറണാകുളം 7, മലപ്പുറം 6, വയനാട് 5, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 3 വീതം, ആലപ്പുഴ, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,052 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 451, കൊല്ലം 726, പത്തനംതിട്ട 343, ആലപ്പുഴ 604, കോട്ടയം 525, ഇടുക്കി 278, എറണാകുളം 1091, തൃശൂര്‍ 1479, പാലക്കാട് 1046, മലപ്പുറം 2453, കോഴിക്കോട് 1493, വയനാട് 299, കണ്ണൂര്‍ 761, കാസര്‍ഗോഡ് 503 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,26,398 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,45,310 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,05,178 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,426 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2049 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications