കേരളം കൊവിഡ് കെണിയിലോ? ഇന്ന് 2,193 പേർക്ക് രോഗം; മരണം 5 !
തിരുവനന്തപുരം : കേരളത്തിൽ വീണ്ടും ആശങ്കയോടെ കൊവിഡ് കേസുകൾ ഉയരുന്നു. ഇന്ന് സംസ്ഥാനത്ത് 2,193 പേർക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണവും റിപ്പോർട്ട് ചെയ്തു. 588 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയിലാണ് രോഗികളുടെ എണ്ണത്തിൽ മുന്നിലുളള ജില്ല.
മെയ് മാസം അവസാനത്തോടെയാണ് കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് പ്രകടമായി തുടങ്ങിയത്. ഏപ്രിൽ 28, 29, 30, 31 തീയതികളിൽ കേസുകൾ 1000 കടക്കുന്ന സ്ഥിതിയായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2000 കടന്നു.

2,271 പേർക്കാണ് ഇന്നലെ കേരളത്തിൽ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പ്രകാരം എറണാകുളം ജില്ലയിലും തിരുവനന്തപുരം ജില്ലയിലും ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഇന്നലെ 622 പേർക്ക് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചപ്പോൾ തിരുവനന്തപുരം ജില്ലയിൽ 416 കേസുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രംഗത്ത് വന്നിരുന്നു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. നിലവിലെ രോഗ വ്യാപനത്തിന് കാരണം ഒമിക്രൈൺ വൈറസാണെന്നും സംസ്ഥാനത്ത് പുതിയ വകഭേദങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാനത്ത് ജനിതകശ്രേണീ പരിശോധന വർധിപ്പിച്ചിട്ടുണ്ട്. പൊതുയിടങ്ങളിൽ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. അതേസമയം, ഇന്ത്യയിൽ പ്രതി ദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നാണെന്നതും ആശങ്ക ഉണ്ടാക്കുന്നതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിലെ കോവിസ് കണക്കുകളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 5233 പേർക്ക് കോവിഡ് വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തു. ഇന്ന് കൊവിഡ് രോഗ ബാധയെ തുടർന്ന് ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗംമുക്തി നേടിയവരുടെ എണ്ണം 3,345 ആണ്. ഇതോടെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 4,26,36,710 ആയി ഉയർന്നു.
അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ
അതേസമയം , കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.91 ശതമാനവും ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്തെ സജീവ കേസുകൾ 28,857 ആയി ഉയർന്നു. മെയ് 7 ന് രജിസ്റ്റർ ചെയ്ത സജീവ കേസുകളുടെ എണ്ണം 26 ,976 ആണ് . രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് 98.72 ശതമാനം ആണ് . എന്നാൽ , കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് 7 പേരുടെ മരണം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,715 ആയി ഉയർന്നു .












Click it and Unblock the Notifications