സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 361 പേർക്ക് മാത്രം: ആകെ ചികിത്സയിലുള്ളത് 2467 പേർ
തിരുവനന്തപുരം: കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,228 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 369 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 45, കൊല്ലം 13, പത്തനംതിട്ട 30, ആലപ്പുഴ 17, കോട്ടയം 18, ഇടുക്കി 25, എറണാകുളം 110, തൃശൂര്‍ 53, പാലക്കാട് 2, മലപ്പുറം 5, കോഴിക്കോട് 35, വയനാട് 5, കണ്ണൂര്‍ 10, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
അതേസമയം, കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങൾ ചേർന്നുള്ള പുതിയ വകഭേദമായ 'എക്‌സ്ഇ'യുടെ ആദ്യ കേസ് ഇന്ന് മുംബൈയില്‍ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് 'എക്‌സ്ഇ' കേസ് സ്ഥിരീകരിക്കുന്നത്. ഒമിക്രോണിന്റെ ഉപവകഭേദമായ എക്‌സ്ഇയെക്കുറിച്ച് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ആദ്യ എക്‌സ്ഇ കേസ് മുംബൈയില്‍ സ്ഥിരീകരിക്കുന്നത്. ഒമിക്രോണിന്റെ തന്നെ ബിഎ.1, ബിഎ.2 ഉപവിഭാഗങ്ങൾ ചേരുന്നതാണ് എക്‌സ്ഇ വകഭേദം.
Recommended Video
റിപ്പോർട്ടുകൾ പ്രകാരം, പുതിയ വേരിയന്റ് BA.2 സബ് വേരിയന്റിനേക്കാൾ 10 ശതമാനം കൂടുതൽ വ്യാപനശേഷിയുള്ളത്. ഒമൈക്രോൺ സ്‌ട്രെയിനിന്റെ ഉപ വേരിയന്റായ BA.2, വൈറസിന്റെ ഏറ്റവും പ്രബലമായ സ്‌ട്രെയിന് ആണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവില്‍ XE കേസുകളുടെ എതാനും എണ്ണം മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും, അതിന്റെ ഉയർന്ന വ്യാപനതോത് സമീപഭാവിയിൽ ഏറ്റവും പ്രബലമായ വേരിയന്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications