
കേരളത്തിൽ കുത്തനെ ഉയർന്ന് കൊവിഡ്; ഇന്ന് 4000ത്തിന് മുകളിൽ രോഗികൾ..7 മരണം
തിരുവനന്തപുരം; സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികൾ നാലായിരം കടന്നു. ഇന്ന് 4224 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ കേസുകൾ കുത്തനെ ഉയരുന്നത്. എറണാകുളം ജില്ലയിലാണ് കൂടുതൽ രോഗികൾ. ഇവിടെ 1170 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 9,923 പേര്‍ക്കാണ്. നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 79,313 ആണ്. ഇത് രാജ്യത്തെ സജീവ കേസുകളുടെ 0.18 % ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.61 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,293 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,27,15,193 ആയി.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.67 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.55 ശതമാനമാണ്.
ഉറക്കത്തിലായിരുന്ന യുവതിയെ കടന്നു പിടിക്കാൻ ശ്രമം! 50 വയസ്സുകാരനെ അടിച്ചുകൊന്നു; പ്രതി കുടുങ്ങി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,88,641 പരിശോധനകള്‍ നടത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ആകെ 85.85 കോടിയിലേറെ (85,85,26,854) പരിശോധനകളാണ് ഇതുവരെ നടത്തിയത്. അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 196.32 കോടി (1,96,32,43,003) പിന്നിട്ടു. 2,53,09,999 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 3.58 കോടി യിലധികം (3,58,19,121) കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതായും സർക്കാർ അറിയിച്ചു.
അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 193.53 കോടിയോടടുത്ത് (1,93,53,58,865) വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 12.53 കോടിയിലധികം (12,53,13,640) വാക്സിന് ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ വ്യക്തമാക്കി.