Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്: ഇന്ന് രോഗം സ്ഥിരീകരിച്ചത് 42154 പേർക്ക്

തിരുവനന്തപുരം: 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസര്‍ഗോഡ് 844 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,25,238 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1340 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3,57,552 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കോവിഡ് - 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 638 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 54,395 ആയി.

covid

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 174 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ് . 38,406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3234 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 340 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,458 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6827, കൊല്ലം 2353, പത്തനംതിട്ട 2244, ആലപ്പുഴ 1541, കോട്ടയം 1099, ഇടുക്കി 1317, എറണാകുളം 7632, തൃശൂര്‍ 4538, പാലക്കാട് 2121, മലപ്പുറം 2165, കോഴിക്കോട് 2805, വയനാട് 927, കണ്ണൂര്‍ 1260, കാസര്‍ഗോഡ് 1629 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,57,552 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,12,993 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,10,928), 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,24,66,449 ) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള ആകെ 71 ശതമാനം (10,75,226) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,27,187)
· ജനുവരി 24 മുതല്‍ 30 വരെയുള്ള കാലയളവില്‍, ശരാശരി 3,11,418 പേര്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

അതേസമയം, കേന്ദ്ര സർക്കാർ ഇന്ന് രാവിലെ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 2,09,918 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ രോഗികളുടെ എണ്ണത്തിൽ 10 ശതമാനം കുറവാണ് ഉണ്ടായത്. 956 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 4,95,050 ആയി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ കേരളത്തിൽ നിന്നുള്ള 374 മരണങ്ങൾ കൂട്ടിച്ചേർത്തതോടെയാണ് ഇത്.

Recommended Video

cmsvideo
    സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമില്ല, ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+