സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 61,202 സാമ്പിളുകൾ..53 മരണം
കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസര്‍ഗോഡ് 149 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,65,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,429 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8752 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 624 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 74,735 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 53 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 9 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,873 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6356 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9010 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1081, കൊല്ലം 1079, പത്തനംതിട്ട 475, ആലപ്പുഴ 360, കോട്ടയം 718, ഇടുക്കി 445, എറണാകുളം 1453, തൃശൂര്‍ 953, പാലക്കാട് 326, മലപ്പുറം 345, കോഴിക്കോട് 984, വയനാട് 242, കണ്ണൂര്‍ 414, കാസര്‍ഗോഡ് 135 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 74,735 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,17,785 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 94.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,52,10,429), 48.5 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,29,66,691) നല്കി.ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 6664 പുതിയ രോഗികളില്‍ 5646 പേര് വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1409 പേര് ഒരു ഡോസ് വാക്സിനും 2189 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 2048 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ഒക്ടോബര്‍ 17 മുതല്‍ 23 വരെയുള്ള കാലയളവില്‍, ശരാശരി 82,389 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 2630 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 16%, 13%, 30%, 12%, 11%, 15% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
Recommended Video
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications