കേരളത്തിൽ ഇന്നും 1000 കടന്ന് കൊവിഡ്; സ്ഥിതി ഗുരുതരം; 1370 പുതിയ കേസുകള്‍; ജാഗ്രത വേണം!
തിരുവനന്തപുരം : കേരളത്തിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. ഇന്നും ആയിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് കൊവിഡ് രോഗബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്തത്. 1370 പേർക്കായിരുന്നു ഇന്ന് രോഗം. നാലു മരണങ്ങളും സ്ഥിരീകരിച്ചു.
ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്. 463 പേർക്കാണ് ജില്ലയിൽ രോഗം ബാധ സ്ഥിരീകരിച്ചത്. അതേസമയം, തൊട്ടുപിന്നിൽ തിരുവനന്തപുരം ജില്ലയുമുണ്ട്. 239 പേർക്കാണ് ബുധനാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം, സമാന സ്ഥിതി ഇന്നലെയും സംസ്ഥാനത്ത് തുടർന്നിരുന്നു. കൊവിഡ് കേസുകൾ ഉയരുന്നതായുളള റിപ്പോർട്ടുകളാണ് ഇന്നലെയും പുറത്തു വന്നത്. ഇന്നലെ മാത്രം കേരളത്തിൽ 1197 പേർക്കം കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. അതേസമയം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
അഞ്ച് മരണമാണ് ഇന്നലെ കേരളത്തിൽ കോവിഡ് രോഗ ബാധ മൂലം റിപ്പോർട്ട് ചെയ്തത്. മാർച്ച് 15 - ന് ശേഷം കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നത് ഇത് ആദ്യമായി ആയിരുന്നു. ഇന്നലെ പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം, 644 പേർ രോഗത്തിൽ നിന്നും സുഖം പ്രാപിച്ചു. എന്നാൽ, ഇന്നലെയും ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിൽ ആയിരുന്നു. 365 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ, രണ്ട് മരണവും സ്ഥിരീകരിച്ചിരുന്നു.
മെയ് ഒന്നിന് സംസ്ഥാനത്ത് 250 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, മാസത്തിന്റെ അവസാന ദിനമായ ഇന്നലെ 1197 എന്ന സംഖ്യയിലേക്ക് എത്തിനിൽക്കുകയാണ് ചെയ്തത്. മെയ് മാസം ആദ്യം മുതൽ തന്നെ കേസുകളിൽ വലിയ വർധനവാണ് പ്രകടമായിരുന്നത്. എന്നാൽ, ഇത് മെയ് പതിമൂന്നാം തീയതി 500 കടക്കുന്ന സാഹചര്യമാണ് കാണാൻ കഴിഞ്ഞത്. മെയ് പകുതിയോടെ പ്രതീക്ഷിക്കാത്ത രീതിയിൽ കേസുകളിൽ വർധനവ് പ്രകടമായി. മെയ് 25 - ന് 783 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
മഞ്ഞ സാരിയിൽ നമ്മുടെ സ്വന്തം നടി അനുശ്രീ; പുതിയലുക്കിൽ ലൈക്കിട്ട് ഫാൻസ് പിള്ളേർ
അതേസമയം, മെയ് 27, 28, 29 എന്നീ തീയതികളിലും സമാനമായ നില തുടർന്നിരുന്നു. 800 - ന് മുകളിൽ ആയിരുന്നു മെയ് 27 - ന് ശേഷം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം. ഈ എണ്ണം ആണ് മാസത്തിന്റെ അവസാന ദിവസം എത്തിനിൽക്കുമ്പോൾ ആയിരം കടക്കുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുന്നത്. കൂടുതൽ ജാഗ്രതയിലേക്കും കൊവിഡ് നിയന്ത്രണങ്ങളിലേക്കും സാഹചര്യത്തെ എത്തിച്ചേക്കാവുന്ന നിലയിലേക്കാണ് ഇപ്പോൾ കേസുകളുടെ വർധനവ്.












Click it and Unblock the Notifications