കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ഇന്നും അരലക്ഷം കൊവിഡ് കേസുകൾ; 50,812 പേര്‍ക്ക് രോഗം; മരണം 8

കേരളത്തിൽ ഇന്നും അരലക്ഷം കൊവിഡ് കേസുകൾ; 50,812 പേര്‍ക്ക് രോഗം; മരണം 8

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അരലക്ഷം കടന്ന് കൊവിഡ് കണക്കുകൾ. ഇന്ന് സംസ്ഥാനത്ത് 50,812 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവര്‍ 47,649 ആണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകള്‍ പരിശോധിച്ചു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 8 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ ആകെ മരണം 191 ആയി.

അതേസമയം, എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍ഗോഡ് 966 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

covid

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,406 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,86,748 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,658 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1386 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3,36,202 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 86 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 311 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,191 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 208 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 46,451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3751 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 402 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47,649 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 8235, കൊല്ലം 4377, പത്തനംതിട്ട 1748, ആലപ്പുഴ 1785, കോട്ടയം 3033, ഇടുക്കി 1445, എറണാകുളം 8571, തൃശൂര്‍ 5905, പാലക്കാട് 2335, മലപ്പുറം 2809, കോഴിക്കോട് 4331, വയനാട് 829, കണ്ണൂര്‍ 1673, കാസര്‍ഗോഡ് 573 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,36,202 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 55,41,834 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ കോവിഡ് 19 വിശകലന റിപ്പോര്‍ട്ട് ഇങ്ങനെ :-

'മഞ്ജുവുമായുള്ള പ്രധാന കാര്യങ്ങൾ കാണും, മലയാളി പൊട്ടനല്ല..പാ വേറെ പാപ്പച്ചന്‍ വേറെ';സജി നന്ത്യാട്ട്'മഞ്ജുവുമായുള്ള പ്രധാന കാര്യങ്ങൾ കാണും, മലയാളി പൊട്ടനല്ല..പാ വേറെ പാപ്പച്ചന്‍ വേറെ';സജി നന്ത്യാട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,04,383), 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,24,41,950) നല്‍കി.

· 15 മുതല്‍ 17 വയസുവരെയുള്ള ആകെ 70 ശതമാനം (10,70,181) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,24,941)

· ജനുവരി 22 മുതല്‍ 28 വരെയുള്ള കാലയളവില്‍, ശരാശരി 2,85,856 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,19,062 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 57 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

Recommended Video

cmsvideo
No longer does everyone need quarantine says health minister veena George

നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 91%, 102%, 98%, 55%, 58% 154% വര്‍ധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

English summary
kerala covid updates: covid confirmed 50,812 people and 8 death were reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X