
കൊവിഡിൽ മുങ്ങി കേരളം: ഇന്ന് 2,471 പേർക്ക് രോഗം; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും പ്രതി ദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രണ്ടായിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നും സമാന സ്ഥിതി തുടർന്നു. 2471 പേർക്ക് ഇന്ന് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളം ജില്ലയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്തു. കൂടുതൽ രോഗികളുള്ള എറണാകുളം ജില്ലയിൽ ഇന്ന് 750 പേർക്ക് രോഗം സ്ഥിരീകരിച്ചുകയായിരുന്നു.
തൊട്ടുപിന്നിൽ തിരുവനന്തപുരം ജില്ലയുണ്ട്. 356 പേർക്കാണ് ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 296 പുതിയ കേസുകൾ കോട്ടയത്തും 251 പുതിയ കേസുകൾ കോഴിക്കോട് ജില്ലയിലും റിപ്പോർട്ട് ചെയ്തു. അതേസമയം, ആശങ്ക പ്രകടിപ്പിച്ചുള്ള പ്രതി ദിന കൊവിഡ് കേസുകളുടെ റിപ്പോർട്ടുകളാണ് ഇന്നലെയും പുറത്തുവന്നത്. 2415 പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
5 മരണവും രോഗ ബാധയെ തുടർന്ന് ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും എറണാകുളം ജില്ലയിൽ ആയിരുന്നു ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണവും ഉണ്ടായത്. 796 പേർക്കാണ് എറണാകുളത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്നുള്ള രണ്ടു മരണവും സ്ഥീരികരിച്ചു.
എന്നാൽ, അവശേഷിക്കുന്ന ബാക്കി മൂന്നു മരണവും കോഴിക്കോട്, തൃശൂർ, ഇടുക്കി ജില്ലകളിൽ ആയിരുന്നു. അതേസമയം, ഇന്നലെ പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം, രോഗ ബാധ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ തൊട്ടുപിന്നിലുള്ള ജില്ല തിരുവനന്തപുരമാണ്. ഇന്നലെ, 368 പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 260 പേർക്കാണ് കോട്ടയം ജില്ലയിൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. അതേസമയം, കോഴിക്കോട് 213 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, മെയ് 8 - ന് 2,193 പേർക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. 5 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. 588 പേർക്കാണ് എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജൂൺ 7 - ന് 2,271 പേർക്കാണ് കേരളത്തിൽ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. എറണാകുളം ജില്ലയിലും തിരുവനന്തപുരം ജില്ലയിലും ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. മെയ് 7 -ന് 622 പേർക്ക് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചപ്പോൾ തിരുവനന്തപുരം ജില്ലയിൽ 416 കേസുകൾ റിപ്പോർട്ട് ചെയ്തു.
സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം
അതേസമയം, മെയ് മാസം അവസാനത്തോടെയാണ് കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് പ്രകടമായി തുടങ്ങിയത്. മെയ് 28, 29, 30, 31 തീയതികളിൽ കേസുകൾ 1000 കടക്കുന്ന സ്ഥിതിയായിരുന്നു. അതേസമയം, ഇന്ത്യയിൽ 7,584 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തുടനീളം ഇന്നലെ 3,35,050 പരിശോധനകളാണ് നടത്തിയത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.50 ശതമാനമാണ്.
രാജ്യത്ത് പുതിയതായി 7,584 കോവിഡ് കേസുകൾ, മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്
അതേസമയം, കേരളത്തിൽ റിപ്പോർട്ട് ചെയുന്ന കേസുകളുടെ എണ്ണം കണക്കിലെടുത്ത് വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. കേസുകൾ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടങ്ങളിലും സ്കൂളുകളിലും മാസ്കിന്റെ ഉപയോഗം കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിനറെ രണ്ടാം ഡോസ് വാക്സിനേഷന് കൂടുതൽ ഊര്‍ജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷന് വേഗത്തില്‍ പൂര്‍ത്തീകരിക്കാൻ സാധിക്കണം 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ഡോസ് കൂടുതല്‍ നല്‍കാനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിൽ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.