സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം; കൊവിഡ് ഇളവുകളുമായി സർക്കാർ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് നടപടി. പുതിയ ഇളവിന്റെ ഭാഗമായി സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കും.
പൊതു പരിപാടികളില്‍ 1500 പേര്‍ക്ക് പങ്കെടുക്കാൻ കഴിയും. ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ എന്നിവടങ്ങളിലും 100 ശതമാനം പ്രവേശനം ഉണ്ടാകും. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ വിവിധ കാറ്റഗറികളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി ഒഴിവാക്കി.

അതേസമയം, എല്ലാ പൊതുപരിപാടികള്‍ക്കും 25 സ്‌ക്വയര്‍ മീറ്ററില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് അനുവാദിക്കാം. സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, കേരളത്തിൽ കൊവിഡ് കേസുകൾ കുറഞ്ഞ് വരികയാണ്. കേരളത്തിൽ പുതിയതായി 2524 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവര്‍ 5499 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 258 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2188 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 29,943 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി / ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇത് കൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധി പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശം അനുസരിച്ച് അപ്പീല്‍ നല്‍കിയ 46 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,223 ആയി. അതേസമയം, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ ആണ്. 2387 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. 107 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തം അല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
എന്നാൽ, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5499 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 961, കൊല്ലം 253, പത്തനംതിട്ട 277, ആലപ്പുഴ 283, കോട്ടയം 379, ഇടുക്കി 425, എറണാകുളം 881, തൃശൂര്‍ 522, പാലക്കാട് 296, മലപ്പുറം 330, കോഴിക്കോട് 423, വയനാട് 287, കണ്ണൂര്‍ 106, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 29,943 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,01,236 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോവിഡ് 19 വിശകലന റിപ്പോര്‍ട്ട് ഇങ്ങനെ ; - · വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,00,092), 86 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,30,41,068) നല്‍കി. · 15 മുതല്‍ 17 വയസുവരെയുള്ള 77 ശതമാനം (11,83,148) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 34 ശതമാനം (5,19,843) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.












Click it and Unblock the Notifications