Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസ്‌ക് മാറ്റണോ? വേണ്ടേ? 2 വർഷത്തെ കാത്തിരിപ്പിന് വിരാമമോ? സർക്കാർ ആലോചനയിൽ

തിരുവനന്തപുരം: കേരളത്തിൽ മാസ്കുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചന തുടങ്ങി. കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം.

ഇതിനായി വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യ വിദഗ്ധരോടും സർക്കാർ അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. കേസുകൾ കുറയുന്ന സാഹചര്യത്തിൽ മാസ്ക് ഒഴിവാക്കുന്നതിൽ പ്രശ്നം ഇല്ലെന്നാണ് വിദഗ്ധ സമിതിയുടെ നിലപാട്. താല്പര്യമുള്ളവർക്ക് മാസ്ക് ഉപയോഗിക്കുന്നത് തുടരാം.

മാസ്ക് നിർബന്ധമായി ധരിക്കേണ്ട ആവശ്യമില്ല. രോഗ ലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും വിദഗ്ധ സമിതി നിർദ്ദേശിക്കുന്നു.

1

അതി തീവ്ര രോഗവ്യാപനം ഉള്ള പ്രദേശങ്ങൾ, കടകൾ, ആളുകൾ, മറ്റുള്ളവരുമായി അടുത്ത് ഇടപേടേണ്ടി വരുന്ന വിവാഹം, മരണം, ഉത്സവം എന്നീ ആഘോഷ പരിപാടികൾക്ക് മാസ്ക് നിർബന്ധമാക്കാം. എന്നാൽ, മറ്റ് സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കുന്നത് ആലോചിക്കാമെന്ന് വിദഗ്ധ സമിതി അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

2

അതേസമയം, കൊവിഡിന്റെ പുതിയ തരംഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ മാസ്ക്കുകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ വീടുകളിലും മാസ്ക് ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. 2020 ലാണ് കേരളത്തിലെ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറങ്ങിയത്.

3

അതേസമയം, കേരളത്തിൽ ഇന്ന് 1193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വരെ 800 താഴെ കേസുകളാണ് ഇന്നല റിപ്പോർട്ട് ചെയ്തിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകൾ പരിശോധിച്ചിരുന്നു. 4.34 ആണ് ടിപിആർ. 124 പേരെ ഇന്ന് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1034 പേരാണ് രോഗമുക്തി നേടിയത്.

4

എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂർ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂർ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസർഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 23,272 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 828 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 124 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ, ആകെ മരണം 66,958 ആയി.

5

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1128 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1034 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 203, കൊല്ലം 72, പത്തനംതിട്ട 71, ആലപ്പുഴ 39, കോട്ടയം 105, ഇടുക്കി 85, എറണാകുളം 213, തൃശൂര്‍ 79, പാലക്കാട് 34, മലപ്പുറം 35, കോഴിക്കോട് 20, വയനാട് 27, കണ്ണൂര്‍ 37, കാസര്‍ഗോഡ് 14 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 8064 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,47,255 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
    8

    എന്നാൽ, ഇന്നലെ 809 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,808 പേരാണ് ഇന്നലെ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരില്‍ 23,960 പേര്‍ വീട്-ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+