കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർ 2.51 കോടി കടന്നു, ക്യാമ്പുകളിലും വാക്സിനേഷന് നടപടി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 2.51 കോടി കഴിഞ്ഞു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 94.08 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 46.50 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,75,45,497 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. ഇനിയും ആദ്യ ഡോസ് എടുക്കാനുള്ളവര്‍ തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിന്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ നിർദേശിച്ചു.

'കഴുത്തില്‍ ആരോ ഞെരിക്കുന്നത് പോലെ, ദേഹത്ത് മാന്തും', നടി മോഹിനി ക്രിസ്തുമതം സ്വീകരിച്ചത് എന്തിന്?'കഴുത്തില്‍ ആരോ ഞെരിക്കുന്നത് പോലെ, ദേഹത്ത് മാന്തും', നടി മോഹിനി ക്രിസ്തുമതം സ്വീകരിച്ചത് എന്തിന്?

രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവരും കാലതാമസം വരുത്തരുത്. കൊവിഷീല്‍ഡ് വാക്സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്സിന്‍ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്സിനും കൃത്യമായ ഇടവേളകളില്‍ സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂ. മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ വാക്സിനേഷനു വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേരളം കോവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട് ഒരു വര്‍ഷവും 9 മാസവുമായി. നിലവില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായി തുടങ്ങിയിട്ടുണ്ട്. രോഗം ബാധിക്കുന്നവരുടേയും മരണമടയുന്നവരുടേയും എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ആശുപത്രിവാസത്തിന്‍റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

covid

ആഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ സെറൊ പ്രിവലന്‍സ് സര്‍വേ പ്രകാരം നിലവില്‍ 82 ശതമാനം ആളുകള്‍ കോവിഡിനെതിരെ രോഗപ്രതിരോധ ശേഷി ആര്‍ജ്ജിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്സിന്‍ കണക്കും വിലയിരുത്തിയാല്‍, 85നും 90 നും ഇടയ്ക്ക് ശതമാനം ആളുകള്‍ക്ക് സംസ്ഥാനത്ത് രോഗപ്രതിരോധശേഷി ഉണ്ടായെന്ന അനുമാനിക്കാം. കുട്ടികള്‍ക്കിടയില്‍ 40 ശതമാനം പേരിലാണ് ആന്‍റിബോഡികള്‍ കണ്ടെത്താന്‍ സാധിച്ചത്. വീടുകള്‍ക്കകത്ത് രോഗവ്യാപനം ഉണ്ടാകാതെ തടയുന്നതില്‍ ഗണ്യമായി വിജയിച്ചു എന്നതിന്‍റെ സൂചന കൂടിയാണിത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

'ഇതുവരെ നേരം വെളുത്തില്ലേ'? 'പ്രിയങ്ക ഗാന്ധിയുടേത് പ്രഹസനം', പത്മജ വേണുഗോപാലിന് പൊങ്കാല'ഇതുവരെ നേരം വെളുത്തില്ലേ'? 'പ്രിയങ്ക ഗാന്ധിയുടേത് പ്രഹസനം', പത്മജ വേണുഗോപാലിന് പൊങ്കാല

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

അതിനിടെ സംസ്ഥാനത്ത് ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 82 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,084 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8592 പേര്‍ രോഗമുക്തി നേടി. 82,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,69,373 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

English summary
Kerala Covid updates: number of people got first dose of covid vaccine crossed 2.51 crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X