കുതിച്ചുയര്‍ന്ന് കോവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 4,459 കേസുകള്‍; 15 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയർന്നു. ഇന്ന് 4,459 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കോവിഡ് മൂലം 15 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 1,161 കേസുകളാണ് എറണാകുളത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ മൂന്ന് മരണവും സ്ഥിരീകരിച്ചു.
തിരുവനന്തപുരം 1,081, കൊല്ലം 382, പാലക്കാട് 260, ഇടുക്കി 76, കോട്ടയം 445, ആലപ്പുഴ 242, തൃശൂർ 221, പാലക്കാട് 151, മലപ്പുറം 85, കോഴിക്കോട് 223 വയനാട് 26, കണ്ണൂർ 86, കാസർകോട് 18 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് അഞ്ച് പേരും എണറാകുളത്ത് മൂന്ന് പേരും, തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് പേർ വീതവും ആലപ്പുഴ ജില്ലയിൽ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു.

കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് പരിഗണിച്ച് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‌ക് നിർബന്ധംആക്കി. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്
. ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സർക്കാർ വീണ്ടും മാസ്‌ക് നിർബന്ധമാക്കിയിട്ടുള്ളത്. കോവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തീർത്ഥാടന യാത്രകളിൽ വേണ്ട മുൻകരുതൽ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ യാത്ര അനുവദിക്കാതിരിക്കുക, തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വഴിയിൽ ചികിത്സ സൗകര്യങ്ങൾ സജ്ജമാക്കുക തുടങ്ങിയ മുൻ കരുതൽ സ്വീകരിക്കണം എന്ന് ആരോഗ്യ മന്ത്രാലയയത്തിൻറെ നിർദ്ദേശം ഉണ്ട്.
ഇതിനപ്പുറം ഒരു സൗന്ദര്യമുണ്ടോ!!! ട്രെന്റി ലുക്കില്‍ അഹാന.... വാക്കുകള്‍ കിട്ടാതെ ആരാധകര്‍...
ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. 24 മണിക്കൂറിനിടെ, 11,793 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 27 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. 2.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 17,073 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. പോസിറ്റിവിറ്റി നിരക്ക് 5.62 ശതമാനം ആണ്.












Click it and Unblock the Notifications