Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വാക്‌സിനേഷന്‍: സംസ്ഥാനത്ത് 5.57 ലക്ഷം ഡോസ് വാക്സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 5,57,350 ഡോസ് കോവീഷീല്‍ഡ് വാക്സിനുകള്‍ എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് 1,89,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 2,18,850 ഡോസ് വാക്സിനുകളും കോഴിക്കോട് 1,49,500 ഡോസ് വാക്സിനുകളുമാണ് എത്തിച്ചത്.

covid

സംസ്ഥാനത്ത് ഇതുവരെ 25,19,549 പേര്‍ ഒരു ഡോസ് വാക്സിനും 3,82,242 പേര്‍ രണ്ട് ഡോസ് വാക്സിനും ഉള്‍പ്പെടെ ആകെ 29,01,791 പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
    Urgent call to WHO from greet vanden bossche

    ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

    സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 108 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

    കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+