• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

സി പി എം പണി തുടങ്ങി, ഓണ്‍ലൈന്‍ ടാക്‌സി സംവിധാനവുമായി രംഗത്ത്

  • By Siniya

കൊച്ചി : യുബര്‍ ,ഒല എന്നി ഓണ്‍ലൈന്‍ ടാക്‌സികള്‍ സാധാരണ ടാക്‌സി ജീവനക്കാര്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗ്ഗവുമായി സി പി എം രംഗത്ത്. കോര്‍പ്പറേറ്റുകള്‍ക്ക് എതിരെ ബദല്‍ സംവിധാനമാണ് കേരളം ശ്രമിക്കുന്നത്.

സി പി എം ആരംഭിക്കുന്ന ദേശി എന്ന പദ്ധതിക്ക് മറ്റു ടാക്‌സിക്കാരുടെ പിന്തുണയുണ്ടാകും. സി പി എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന്റെ നേതൃത്വത്തിലാണ് പുതയാ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സിയെ സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ പുരോഗമിക്കുകയാണ്.

കൊച്ചി പോലുള്ള നഗരത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സി പി എം തീരുമാനിച്ചത്. ഇവിടെ ടാക്‌സി സര്‍വ്വീസുകള്‍ക്ക് ഏറെ പ്രിയ്യവുമാണ്. എന്നാല്‍ അവയ്‌ക്കെതിരെ നടത്തുന്ന പ്രത്യക്ഷ സമരങ്ങള്‍ ജനവിരുദ്ധമാവും എന്ന വിലയിരുത്തലാണ് ഇതിന് ശരിയായ ബദല്‍ കൊണ്ടുവരാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചത്.ഇടതുപക്ഷ സഹയാത്രികരായ സാങ്കേതിക വിദഗ് ധരുടെ സഹായത്തോടെയായിരിക്കും ടാക്‌സി സര്‍വ്വീസ് നടപ്പിലാക്കുക. കൊച്ചി വൈറ്റില ടാക്‌സി ഡ്രൈവറുമാരുടെ സഹായത്തോടെയാണ് സര്‍വ്വീസ് നടപ്പിലാക്കുക.

ഇതിലൂടെ 1000 ഡ്രൈവര്‍മാരെ സേവനത്തില്‍ കീഴില്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്. സേവനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പദ്ധതിയുടെ ഭാഗമായി തന്നെ എല്ലാ ഡ്രൈവര്‍മാര്‍ക്കും സ്മാര്ട്ട് ഫോണും അനുബന്ധ സംവിധാനങ്ങളും നല്‍കും. ഇതിന് വേണ്ടി മറ്റുവിധ സഹായങ്ങളും ഒരുക്കാന്‍ സി പി എം ലക്ഷ്യമിടുന്നുണ്ട്.

English summary
CPI(M) in Kerala is getting ready to launch 'call-taxi' and 'call-auto rickshaw' services in the state.First will be started in Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more