വിഎസ് അച്യുതാനന്ദൻ നേടിയ വോട്ട് ശതമാനം പിണറായിക്കില്ല, ആശങ്ക അറിയിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി
ദില്ലി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ടിംഗ് ശതമാനം കൂടാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റി. വന്‍ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇടത് സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ എത്തിയത്. എന്നാല്‍ 2006ല്‍ വിഎസ് അച്യുതാനന്ദന് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ നേടി വോട്ടിംഗ് ശതമാനം രണ്ട് തവണയും പിണറായി വിജയന് നേടാന്‍ സാധിച്ചില്ല എന്ന് കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തല്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
2016ല്‍ ആദ്യമായി കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 91 സീറ്റുകള്‍ ആയിരുന്നു ലഭിച്ചത്. അന്ന് ഇടതുപക്ഷത്തിന് 43.35 ശതമാനം വോട്ട് ലഭിച്ചു. 2021ല്‍ പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം നേടിയപ്പോള്‍ സീറ്റുകളുടെ എണ്ണം ഉയര്‍ന്നു. ആകെയുളള 140 സീറ്റുകളില്‍ 99ലും ഇടതുപക്ഷം വിജയിച്ചു. വോട്ടിംഗ് ശതമാനം 45.28 ആയി ഉയര്‍ന്നു. എന്നാല്‍ 2006ല്‍ വിഎസ് അച്യുതാനന്ദന്റെ കാലത്ത് ഇതിലും മുകളില്‍ ആയിരുന്നു ഇടതുപക്ഷത്തിന്റെ വോട്ടിംഗ് ശതമാനം. 48.81 ശതമാനം വോട്ട് നേടിയായിരുന്നു വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അന്ന് ഇടതുപക്ഷം അധികാരം പിടിച്ചത്.

അതിന് ശേഷം ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ എത്തിയ രണ്ട് തിരഞ്ഞെടുപ്പുകളിലും വോട്ടിംഗ് ശതമാനം കുറഞ്ഞതാണ് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ആശങ്കയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസും എല്‍ജെഡിയും ഇടത് മുന്നണിക്കൊപ്പമുണ്ടായിരുന്നു. കോട്ടയത്ത് നേട്ടമുണ്ടാക്കാന്‍ ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം ഇടതുപക്ഷത്തെ സഹായിക്കുകയും ചെയ്തു. എന്നാല്‍ വോട്ടിംഗ് ശതമാനത്തില്‍ അത് പ്രതിഫലിച്ചിട്ടില്ല.
പുതിയ കക്ഷികള്‍ കൂടെ ചേര്‍ന്നിട്ടും സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം അംഗീകരിക്കപ്പെട്ടിട്ടും വോട്ടിംഗ് ശതമാനം ഉയരാത്തത് ഗൗരവമായി കാണണം എന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നത്. 2006ലെ വോട്ട് ശതമാനം നേടാന്‍ സാധിക്കാത്തതിലുളള കാരണം കണ്ടെത്തി പാര്‍ട്ടിയുടെ സ്വാധീനം കൂട്ടണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. പാര്‍ട്ടിയില്‍ നേതാക്കള്‍ക്കിടയില്‍ പാര്‍ലമെന്ററി വ്യാമോഹവും അധികാരത്തോടുളള താല്പര്യവും നിലനില്‍ക്കുന്നതായും വിമര്‍ശനം ഉയര്‍ന്നു. പൊന്നാനിയിലും കുറ്റ്യാടിയിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നതും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പല മണ്ഡലങ്ങളിലും വിഭാഗീയത പ്രകടമായതും അടക്കം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശിക്കപ്പെട്ടു.
ഇത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും തിരുത്തല്‍ രേഖ തയ്യാറാക്കിയിട്ടും ഈ പ്രവണതയില്‍ മാറ്റമില്ലെന്നും അത് തിരുത്തപ്പെടേണ്ടതാണ് എന്നും അഭിപ്രായം ഉയര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 12 ജില്ലകളിലും ഇടതുപക്ഷത്തിന് മുന്‍കാല തിരഞ്ഞെടുപ്പുകളേക്കാള്‍ വോട്ട് കൂടിയിട്ടുണ്ട്. എന്നാല്‍ സിപിഎമ്മിന് വന്‍ സ്വാധീനമുളള കൊല്ലം ജില്ലയില്‍ വോട്ട് കുറഞ്ഞത് പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വനിതകളുടെ പ്രാതിനിധ്യം ഇനിയും ഉയര്‍ത്തണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇത്തവണ നിയമസഭയിലുളള പത്ത് വനിതാ എംഎല്‍എമാരില്‍ ഒന്‍പത് പേരും ഇടത് പക്ഷത്തുളളവരാണ്.
ചക്കപ്പഴം താരം ശ്രുതി തന്നെയോ? എന്തൊരു മേക്ക് ഓവർ.. ചിത്രങ്ങൾ വൻ വൈറൽ
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications