കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ തൊട്ട മനേക ഗാന്ധിയെ 'പൂട്ടി' കേരള സൈബര്‍ വാരിയേഴ്‌സ്! വർഗീയതയ്ക്കെതിരെ മിഷൻ!

Google Oneindia Malayalam News

പാലക്കാട്: സ്‌ഫോടക വസ്തു നിറച്ച വസ്തു കഴിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവം മലപ്പുറത്തിനെതിരെ വര്‍ഗീയമായി തിരിച്ച മേനക ഗാന്ധിക്ക് എതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. മേനക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തിട്ടുണ്ട്.

സംഭവം നടന്നത് പാലക്കാട് ജില്ലയില്‍ ആണെന്ന് തെളിഞ്ഞിട്ടും തിരുത്താന്‍ മനേക ഗാന്ധി അടക്കമുളളവര്‍ തയ്യാറായിട്ടില്ല. ഇതോടെ മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മുട്ടന്‍ പണി കൊടുത്തിരിക്കുകയാണ് കേരള സൈബര്‍ വാരിയേഴ്‌സ്.

വെബ്സൈറ്റ് പൂട്ടിച്ചു

വെബ്സൈറ്റ് പൂട്ടിച്ചു

മനേക ഗാന്ധിയുടെ മൃഗസംരക്ഷണ വെബ്‌സൈറ്റായ പീപ്പിള്‍ ഫോര്‍ ആനിമല്‍ ഇന്ത്യ എന്ന വെബ്‌സൈറ്റ് ആണ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തിരിക്കുന്നത്. ആന ചെരിഞ്ഞ സംഭവം യഥാര്‍ത്ഥത്തില്‍ നടന്ന പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടുളള അമ്പലപ്പാറ എന്ന സ്ഥലത്തിന്റെ ഗൂഗിള്‍ മാപ്പാണ് മനേക ഗാന്ധിക്ക് മറുപടിയായി പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വൃത്തികെട്ട രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു

വൃത്തികെട്ട രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു

വെബ്‌സൈറ്റില്‍ സൈബര്‍ വാരിയേഴ്‌സിന്റെ സന്ദേശം ഇങ്ങനെ: ഒരു ആനയുടെ ദാരുണമായ മരണം മനേക ഗാന്ധി വൃത്തികെട്ട രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. നിങ്ങളൊരു പരിസ്ഥിതിവാദിയും അതേസമയം ഭൂമിശാസ്ത്രത്തെക്കുറിച്ച് അറിവില്ലാത്തവരും ആയതിനാല്‍ നിങ്ങളുടെ ചെറിയ ബുദ്ധിക്ക് മുന്നില്‍ ഞങ്ങള്‍ ഗൂഗിള്‍ മാപ്പ് പരിചയപ്പെടുത്തുകയാണ്.

വര്‍ഗീയത പ്രചരിപ്പിക്കുകയാണ് ലക്ഷ്യം

വര്‍ഗീയത പ്രചരിപ്പിക്കുകയാണ് ലക്ഷ്യം

മാപ്പില്‍ അടയാളപ്പെടുത്തിയിരിക്കുന്ന അമ്പലപ്പാറ എന്ന സ്ഥലത്താണ് ആന ചെരിഞ്ഞത്. അത് പാലക്കാട് ജില്ലയിലാണ്. എന്നാല്‍ നിങ്ങള്‍ മലപ്പുറം ജില്ലയെ മനപ്പൂര്‍വ്വം വലിച്ചിഴച്ചതാണെന്ന് ഞങ്ങള്‍ക്കറിയാം. മുസ്ലീം ജനതയെ ലക്ഷ്യമിട്ട് തെറ്റായ വിവരങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുകയാണ് നിങ്ങള്‍ ലക്ഷ്യമിടുന്നത് എന്നും സൈബര്‍ വാരിയേഴ്‌സ് പേജില്‍ കുറിച്ചിരിക്കുന്നു.

രാജ്യത്തിന് ഭീഷണി

രാജ്യത്തിന് ഭീഷണി

നിങ്ങളുടെ അജണ്ട വ്യക്തമാണ്. മൃഗസ്‌നേഹത്തെ നിങ്ങള്‍ മുസ്ലീംകളോടുളള വെറുപ്പിനോട് കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഒരു മുന്‍ മന്ത്രിയും ലോക്‌സഭാ അംഗവും ആയ ആള്‍ മനപ്പൂര്‍വ്വം തെറ്റായ കാര്യം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന് ഭീഷണിയാണ്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല എന്നും കേരളത്തിന്റെ മതസൗഹാര്‍ദ്ദം ഇത്തരം പ്രചാരണത്തിലൂടെ തകര്‍ക്കാനാവില്ലെന്നും സൈബര്‍ വാരിയേഴ്‌സ് പറയുന്നു.

ഇതുവരെ തിരിച്ച് പിടിക്കാനായിട്ടില്ല

ഇതുവരെ തിരിച്ച് പിടിക്കാനായിട്ടില്ല

വര്‍ഗീയത പ്രചരിപ്പിക്കുന്നതിനെതിരെയുളള മിഷന്‍ ആണിതെന്നാണ് ഫേസ്ബുക്ക് പേജില്‍ ഇതേക്കുറിച്ച് സൈബര്‍ വാരിയേഴ്‌സ് കുറിച്ചിരിക്കുന്നത്. സൈബര്‍ വാരിയേഴ്‌സിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. നിരവധി പേര്‍ അഭിനന്ദനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. മേനക ഗാന്ധിയുടെ ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റും ബ്ലോഗും ഇതുവരെ തിരിച്ച് പിടിക്കാനായിട്ടില്ല.

പ്രതികരിക്കാതിരിക്കാൻ കഴിയില്ല

പ്രതികരിക്കാതിരിക്കാൻ കഴിയില്ല

സൈബർ വാരിയേഴ്സിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' പാലക്കാട് ജില്ലയിൽ ചരിഞ്ഞ ഗർഭിണിയായ ആനയുടെ ക്രൂരമായ വിധിയിൽ അതീവ ദുഃഖമുണ്ട്. എന്നാൽ കൂടി മറ്റൊരു കാര്യം പറഞ്ഞു കൊള്ളട്ടെ, ആന ചരിഞ്ഞ സംഭവത്തിൽ അത് പാലക്കാടാണ് എന്നു വ്യക്തമായി അറിഞ്ഞിട്ടും മലപ്പുറം ജില്ലയിലാണ് എന്ന പ്രചരണം അത്ര നിഷ്കളങ്കമായ പ്രതികരണമായി കാണാൻ കഴിയുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താക്കൾ ഈ ഒരു വിഷയത്തെ വർഗീയവൽക്കരിച്ചു നമ്മുടെ നാടിനെ അപമാനിക്കുന്നത് കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല.

മൃഗസ്നേഹം തന്നെ ആണോ

മൃഗസ്നേഹം തന്നെ ആണോ

മനേക ഗാന്ധി പറഞ്ഞത് ഇന്ത്യയിലെ ഏറ്റവും വയലൻസ് ഉള്ള ജില്ല മലപ്പുറമാണ് എന്നാണ് അതിന്റെ കാരണം അവരുടെ അനുഭാവികൾ ട്വീറ്റ് ചെയ്തത് മലപ്പുറം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് എന്നതാണ്. മലപ്പുറത്തെ മുസ്ലിങ്ങൾ ഹിന്ദു ആയ ഉമാദേവി എന്ന ആനയെ കൊന്നു എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. മൃഗസ്നേഹം തന്നെ ആണോ അവരുടെ ഈ വികാരങ്ങൾക്കു പിന്നിൽ എന്ന് ഞങ്ങൾ സംശയിക്കുന്നു

മനഃപൂർവം കൊല്ലാൻ വെച്ച കെണി അല്ല

മനഃപൂർവം കൊല്ലാൻ വെച്ച കെണി അല്ല

ഗർഭിണിയായ ആനയെ മനഃപൂർവം കൊല്ലാൻ വെച്ച കെണി അല്ല കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിക്കു വെച്ച കെണിയിൽ ആന അകപ്പെടുകയായിരുന്നു എന്ന് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നു. എന്തുതന്നെ ആയാലും കേസ് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. അന്വേഷണത്തിൽ കുറ്റക്കാരെ കണ്ടെത്തിയാൽ മാതൃകാപരമായി ശിക്ഷിക്കണം എന്ന് തന്നെയാണ് ഞങ്ങൾക്കും സർക്കാരിനോട് ആവശ്യപ്പെടാൻ ഉള്ളത്''.

English summary
Kerala Cyber Warriors hacked Maneka Gandhi's people for animals organization website
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X