കെഎസ്ആര്‍ടിസിയെയും വിടാതെ എംവിഡി; കൂളിംഗ് പേപ്പര്‍ ഒട്ടിച്ചു, സ്വിഫ്റ്റ് ബസിനും പിഴ
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എം വി ഡി. ബസില്‍ കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിനാണ് പിഴ ചുമത്തിയത്. സ്വിഫ്റ്റിന്റെ ആഡംബര സര്‍വീസായ ഗജരാജിനാണ് കഴിഞ്ഞ മാസം തിരുവനന്തപുരം വച്ച് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് എ ഐ ക്യാമറ വഴി കെ എസ് ഇ ബിയുടെ വാഹനങ്ങള്‍ക്ക് പിഴയിട്ടതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ചര്‍ച്ചയായിരുന്നു.
വയനാട്ടില്‍ വച്ച് കെ എസ് ഇ ബിയുടെ വാഹനത്തിന് പിഴയിട്ടതോടെ വൈദ്യുതി ബില്‍ അടയ്ക്കാത്ത ആര്‍ ടി ഒ ഓഫീസിന്റെ ഫ്യൂസ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ വലിക്കുകയായിരുന്നു. പിന്നാലെ മട്ടന്നൂരും കാസര്‍ഗോഡും സമാനമായ സംഭവങ്ങളുണ്ടായി. കെ എസ് ഇ ബി - എം വി ഡി പോര് രൂക്ഷമായതോടെ ഗതാഗത മന്ത്രി ആന്റണി രാജു വിഷയത്തില്‍ ഇടപെട്ടിരുന്നു.

കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, പൊലീസ്, ഫയര്‍ ഫോഴ്സ് ഇത്തരം വാഹനങ്ങള്‍ പലപ്പോഴും അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ട സഞ്ചരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ആ ഒരു കാഴ്ചപ്പാടിലൂടെയെ ഈ വാഹനങ്ങളെ കാണാന്‍ പാടുള്ളൂ. അത്തരം വാഹനങ്ങളുടെ കാര്യത്തില്‍ അങ്ങനെ ഒരു സമീപനം മാത്രമേ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കാന്‍ പാടുള്ളൂവെന്നാണ് മന്ത്രി ആന്റണി രാജു പറഞ്ഞത്.
അതേസമയം, എ ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കില്‍ ഗണ്യമായ കുറവുണ്ടായി. 2022 ജൂണ്‍ മാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളില്‍ 344 പേര്‍ മരിക്കുകയും 4172 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എ ഐ ക്യാമറ സ്ഥാപിച്ച ശേഷം 2023 ജൂണ്‍ മാസം റോഡപകടങ്ങള്‍ 1278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1468 ആയും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 204 വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചു.
ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ 5 മുതല്‍ ജൂലൈ 3 വരെ 20,42,542 മോട്ടോര്‍ വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 7,41,766 എണ്ണം വെരിഫൈ ചെയ്യുകയും 1,77,694 കേസുകള്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് മോണിറ്ററിംഗ് സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിക്കുകയും 1,04,063 ചെല്ലാനുകള്‍ തപാലില്‍ അയക്കുകയും ചെയ്തു.












Click it and Unblock the Notifications