കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ള് കച്ചവടക്കാരനും ബാര്‍ മുതലാളിയും ക്ഷേത്ര കാര്യങ്ങളിലിടപെടേണ്ട; എല്ലാം ശരിയാകില്ല സര്‍ക്കാരേ...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്നുവെന്നും വിശ്വാസങ്ങളില്‍ കടന്നുകയറന്നുമെന്നുമാണ് ബിജെപിയും മറ്റ് ഹൈന്ദവ സംഘടനകളും ആരോപിക്കുന്നത്. സംസ്ഥാനത്ത്കടുത്ത വര്‍ഗീയ വിവേചനം നടക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. ശബരിമല വിവാദവും ദേവസം ബോര്‍ഡിലെ പ്രശ്‌നങ്ങളുമെല്ലാം സിപിഎമ്മിന് വലിയ തലവേദനയായതാണ്.

അതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് റിക്രൂട്ടിംഗ് അംഗമാകുന്നതിന് മദ്യോത്പാദനത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരുന്നവര്‍ക്കുള്ള അയോഗ്യത നീക്കാനൊരുങ്ങുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമം പരിഗണിക്കാനുള്ള നിയമ ഭേതഗതി ചെയ്യാന്‍ തയ്യാറാക്കിയ ബില്‍ പരിഗണിക്കാനാണ് തീരുമാനം. 26ന് ചേരുന്ന നിയമസഭ സമ്മേളനത്തില്‍ ബില്‍ പരിഗണിക്കും.

dewasom-tvm

നിലവിലുള്ള നിയമത്തില്‍ നിന്ന് നാല് വകുപ്പുകള്‍ക്കാണ് ഭേതഗതിയുള്ളത്. അതിലൊന്നാണ് മദ്യ ഉത്പാദന വിതരണ രംഗത്തുള്ളവര്‍ക്ക് ബോര്‍ഡ് അംഗമാകുന്നതിലെ അയോഗ്യത നീക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ 2015ല്‍ നിയമം പാസാക്കുമ്പോള്‍ അതില്‍ ഏഴ് തരത്തിലുള്ളവര്‍ക്ക് അയോഗ്യത നിശ്ചയിച്ചിരുന്നു. ആ നിബന്ധന എടുത്ത് കളയാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം.

ബുദ്ധി സ്ഥിരതയില്ലാത്തവര്‍, നിര്‍ദ്ധനര്‍, തദ്ദേശ സ്ഥാപനങ്ങളിലൊ ദേവസ്വം ബോര്‍ഡിലോ ജോലിയുള്ളവര്‍, അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് സിക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയവരാണ് മറ്റ് വിഭാഗം.

ഇതില്‍ നാലാം വകുപ്പിലെ എഴാം ഖണ്ഡികയിലുള്ള മദ്യവിപണനക്കാരുടെ അയോഗ്യത അപ്പാടെ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബിജെപിയും ആര്‍എസ്എസും ക്ഷേത്ര സംരക്ഷണ സമതിയുമെല്ലാം രംഗത്ത് വന്നിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
LDF govenment plan to change norms of Kerala Devaswom board member recruitment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X