കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവേലിക്കര സ്വദേശിയായ യുവ ഡോക്ടര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു, കൊലപാതക കാരണം?

മാവേലിക്കരി സ്വദേശിയായ യുവ ഡോക്ടര്‍ അമേരിക്കയിലെ മിഷിഗണില്‍ വെടിയേറ്റ് മരിച്ചു. ഡോക്ടര്‍ രമേഷ് കുമാറാണ് മരിച്ചത്.

  • By Akhila
Google Oneindia Malayalam News

ആലപ്പുഴ: മാവേലിക്കരി സ്വദേശിയായ യുവ ഡോക്ടര്‍ അമേരിക്കയിലെ മിഷിഗണില്‍ വെടിയേറ്റ് മരിച്ചു. ഡോക്ടര്‍ രമേഷ് കുമാറാണ് മരിച്ചത്. 32 വയസായിരുന്നു. അമേരിക്കയിലെ ഡോക്ടേഴ്‌സ് സംഘടനയായ എഎപിഐയുടെ മുന്‍ പ്രസിഡണ്ടിന്റെ മകനാണ് രമേഷ്.

കാറിന്റെ പിന്‍ സീറ്റിലാണ് വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡെട്രോയിറ്റ് മിഷിഗണിലെ ഹെനറി ഫോര്‍ഡ് ആശുപത്രിയിലെ ഓറോളജി വിഭാഗത്തിലാണ് രമേഷ് ജോലി നോക്കിയിരുന്നത്.

malayalai-doctor

വെള്ളിയാഴ്ച രാവിലെ 11.30നാണ് രമേഷിനെ കാറിന്റെ പിന്‍സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിക്കുന്നതെന്ന് മാവേലിക്കര സ്വദേശി നരേന്ദ്രകുമാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

ഹൈവേയിലാണ് ഉപേക്ഷിച്ച നിലയില്‍ രമേഷിന്റെ കാര്‍ പോലീസ് കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടര്‍ന്നു. എന്നാല്‍ ഇതുവരെ മരണ കാരണം വ്യക്തമായിട്ടില്ല. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് രമേഷ് ബിരുദം നേടിയത്.

English summary
Kerala doctor shot dead in Michigan, USA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X