മുസ്ലീം ഡോക്ടർ സ്ത്രീയായ രോഗിയെ തൊടരുത്.. ചിരിക്കരുത്.. സലഫി മതപ്രഭാഷകന്റെ വിചിത്ര ഉപദേശങ്ങൾ!
കോഴിക്കോട്: കാലഘട്ടവുമായി ഒരു തരത്തിലും യോജിച്ച് പോകാത്ത പ്രവൃത്തികളും പ്രചാരണങ്ങളുമാണ് ഭൂരിപക്ഷ മതങ്ങളും നടത്തുന്നത്. പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. മുസ്ലീം ഡോക്ടര്‍മാര്‍ സ്ത്രീകളെ സ്പര്‍ശിക്കരുത് എന്നതടക്കമുള്ള വിചിത്രമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് സലഫി മതപ്രഭാഷകന് അബ്ദുള്‍ മുഹ്സിന് അയ്ദീദ്. ഫേസ്ബുക്കിലാണ് ഡോക്ടര്‍മാരോട് ചില ഇസ്ലാമിക ഉപദേശങ്ങള്‍ എന്ന പേരിലുള്ള ലേഖനം പങ്കുവെച്ചിരിക്കുന്നത്.

അന്യസ്ത്രീയെ തൊടരുത്
അതീവ വിചിത്രമാണ് ഈ മതപ്രഭാഷകന് മുന്നോട്ട് വെച്ചിരിക്കുന്ന ഉപദേശങ്ങള്‍. അന്യസ്ത്രികള്‍ക്ക് ഡോക്ടര്‍മാര്‍ കൈ കൊടുക്കുന്നത് ഒഴിവാക്കണം എന്ന് തുടങ്ങി കേട്ടാല്‍ ചിരി മാത്രം വരുന്നതാണ് ഇവ. ഇനി അത്യാവശ്യഘട്ടത്തില്‍ മുസ്ലീമായ ഡോക്ടര്‍ക്ക് അന്യസ്ത്രീയെ തൊടേണ്ടതായി വന്നാല്‍ ഗ്ലൗസ് പോലെ തൊലിയെ മറക്കുന്ന എന്തെങ്കിലും ധരിക്കണമത്രേ.

ശരീരം മറയ്ക്കണം
മുസ്ലീം സ്ത്രീയ്ക്ക് മറ്റൊരു മുസ്ലീം സ്ത്രീയായ ഡോക്ടറെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്നും അബ്ദുള്‍ മുഹ്സിന് അയ്ദീദ് പറയുന്നു. അങ്ങനെ വന്നാല്‍ മുസ്ലീമായ മറ്റൊരു പുരുഷ ഡോക്ടറുടെ അടുത്തേക്ക് മാത്രമേ സ്ത്രീ ചികിത്സ തേടി പോകാവുള്ളുവത്രേ. ഇനി പോകുമ്പോള്‍ ശരീരഭാഗങ്ങളില്‍ ചികിത്സയ്ക്ക് ആവശ്യമുള്ളതല്ലാതെ ബാക്കി എല്ലാം മറയ്ക്കുകയും വേണം.

സംസാരം, ചിരി.. രണ്ടും വേണ്ട
തീര്‍ന്നില്ല ഡോക്ടര്‍മാര്‍ക്കുള്ള ഉപദേശങ്ങള്‍. മുസ്ലീം ഡോക്ടര്‍ തനിച്ച് ആയിരിക്കരുത് സ്ത്രീയെ ചികിത്സിക്കുന്നത്. കാരണം ഒരു പുരുഷന് അന്യസ്ത്രീയ്ക്കൊപ്പം തനിച്ചാവരുത് എന്ന നിയമം ഡോക്ടര്‍ക്കും ബാധകമാണത്രേ. അന്യസ്ത്രീയെ പരിശോധിക്കുമ്പോള്‍ അനാവശ്യമായ സംസാരം പാടില്ല. പൊട്ടിച്ചിരിക്കാനും പാടില്ല. ചിരിയിലേക്ക് നയിക്കുന്ന സംസാരവും ഒഴിവാക്കണമത്രേ.

പ്ലാസ്റ്റിക് സര്‍ജറി പാടില്ല
ആശുപത്രിയിലെ പരിശോധന സ്ഥലത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ടായിരിക്കണം. പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നത് മുസ്ലീം മതവിശ്വാസത്തിന് എതിരാണെന്നും അയ്ദീദ് പറയുന്നു. ആണിനും പെണ്ണിനും പരസ്പരാകര്‍ഷണമുണ്ടാക്കുവാനാണ് ഇത്തരം സര്‍ജറികളത്രേ. മാത്രമല്ല ആശുപത്രികളിലും ആംബുലന്‍സുകളിലും കാണുന്ന റെഡ് ക്രോസ് ചിഹ്നങ്ങള്‍ ഇസ്ലാം വിരുദ്ധമാണെന്നും ഡോക്ടര്‍മാര്‍ ഉപയോഗിക്കരുതെന്നും ഇയാള്‍ പറയുന്നു.

റെഡ്ക്രോസ് ചിഹ്നം അരുത്
റെഡ്ക്രോസ് ചിഹ്നം ക്രിസ്തുമതവിശ്വാസികളുടെ കുരുശ് രൂപമാണെന്ന് പറഞ്ഞാണ് അവ ഉപേക്ഷിക്കണമെന്ന് അയ്ദീദ് ആവശ്യപ്പെടുന്നത്. വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട് പലതരം ചിഹ്നങ്ങള്‍ വീടുകളിലും വാഹനങ്ങളിലും കാണാറുണ്ട്. കുരിശ് രൂപം ഇതിന് ഉദാഹരണമാണ്. ഇതുപയോഗിക്കുന്നത് വിശ്വാസത്തിലേക്ക് പിഴച്ച ചിന്തകള്‍ കയറിവരാനും ദീനില്‍ നിന്നും അകലാനും കാരണമാകുമത്രേ.

വിവാദം ആദ്യമായല്ല
നേരത്തെയും ഇത്തരം വിവാദ പ്രസ്താവന നടത്തി ശ്രദ്ധ നേടിയിട്ടുള്ള ആളാണ് അബ്ജുള്‍ അയ്ദീദ്. മുസ്ലിം പെണ്‍കുട്ടികളെ വിദ്യാലയങ്ങളില്‍ അയയ്ക്കരുതെന്നും അത് ഇസ്ലാമിന് വിരുദ്ധമാണെന്നും അയ്ദീദ് നേരത്തെ പറഞ്ഞിരുന്നു.ദേശീയത ഇസ്ലാം വിരുദ്ധമാണെന്ന് പറഞ്ഞും വിവാദത്തിലായിരുന്നു. കേരള നട്വത്തുല്‍ മുജാഹിദ്ദീനിലെ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ തീവ്ര സലഫി വിഭാഗത്തിന്റെ ഭാഗമാണ് അബ്ദുള്‍ മുഹ്സിന് അയ്ദീദ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications