• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മുസ്ലീം ഡോക്ടർ സ്ത്രീയായ രോഗിയെ തൊടരുത്.. ചിരിക്കരുത്.. സലഫി മതപ്രഭാഷകന്റെ വിചിത്ര ഉപദേശങ്ങൾ!

കോഴിക്കോട്: കാലഘട്ടവുമായി ഒരു തരത്തിലും യോജിച്ച് പോകാത്ത പ്രവൃത്തികളും പ്രചാരണങ്ങളുമാണ് ഭൂരിപക്ഷ മതങ്ങളും നടത്തുന്നത്. പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. മുസ്ലീം ഡോക്ടര്‍മാര്‍ സ്ത്രീകളെ സ്പര്‍ശിക്കരുത് എന്നതടക്കമുള്ള വിചിത്രമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് സലഫി മതപ്രഭാഷകന്‍ അബ്ദുള്‍ മുഹ്‌സിന്‍ അയ്ദീദ്. ഫേസ്ബുക്കിലാണ് ഡോക്ടര്‍മാരോട് ചില ഇസ്ലാമിക ഉപദേശങ്ങള്‍ എന്ന പേരിലുള്ള ലേഖനം പങ്കുവെച്ചിരിക്കുന്നത്.

'ചാന്ത്പൊട്ട്' മൂലം ആത്മഹത്യയുടെ വക്കിലെത്തി.. ഫേസ്ബുക്ക് കുറിപ്പ് വൈറൽ.. മാപ്പ് ചോദിച്ച് പാർവ്വതി!

കസബയിൽ സൂപ്പർസ്റ്റാർ ചെയ്തത് ന്യായീകരിക്കാനാവില്ല.. തെറിവിളികളെ ഭയക്കാതെ ശക്തമായി പാർവ്വതി വീണ്ടും

അന്യസ്ത്രീയെ തൊടരുത്

അന്യസ്ത്രീയെ തൊടരുത്

അതീവ വിചിത്രമാണ് ഈ മതപ്രഭാഷകന്‍ മുന്നോട്ട് വെച്ചിരിക്കുന്ന ഉപദേശങ്ങള്‍. അന്യസ്ത്രികള്‍ക്ക് ഡോക്ടര്‍മാര്‍ കൈ കൊടുക്കുന്നത് ഒഴിവാക്കണം എന്ന് തുടങ്ങി കേട്ടാല്‍ ചിരി മാത്രം വരുന്നതാണ് ഇവ. ഇനി അത്യാവശ്യഘട്ടത്തില്‍ മുസ്ലീമായ ഡോക്ടര്‍ക്ക് അന്യസ്ത്രീയെ തൊടേണ്ടതായി വന്നാല്‍ ഗ്ലൗസ് പോലെ തൊലിയെ മറക്കുന്ന എന്തെങ്കിലും ധരിക്കണമത്രേ.

ശരീരം മറയ്ക്കണം

ശരീരം മറയ്ക്കണം

മുസ്ലീം സ്ത്രീയ്ക്ക് മറ്റൊരു മുസ്ലീം സ്ത്രീയായ ഡോക്ടറെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്നും അബ്ദുള്‍ മുഹ്‌സിന്‍ അയ്ദീദ് പറയുന്നു. അങ്ങനെ വന്നാല്‍ മുസ്ലീമായ മറ്റൊരു പുരുഷ ഡോക്ടറുടെ അടുത്തേക്ക് മാത്രമേ സ്ത്രീ ചികിത്സ തേടി പോകാവുള്ളുവത്രേ. ഇനി പോകുമ്പോള്‍ ശരീരഭാഗങ്ങളില്‍ ചികിത്സയ്ക്ക് ആവശ്യമുള്ളതല്ലാതെ ബാക്കി എല്ലാം മറയ്ക്കുകയും വേണം.

സംസാരം, ചിരി.. രണ്ടും വേണ്ട

സംസാരം, ചിരി.. രണ്ടും വേണ്ട

തീര്‍ന്നില്ല ഡോക്ടര്‍മാര്‍ക്കുള്ള ഉപദേശങ്ങള്‍. മുസ്ലീം ഡോക്ടര്‍ തനിച്ച് ആയിരിക്കരുത് സ്ത്രീയെ ചികിത്സിക്കുന്നത്. കാരണം ഒരു പുരുഷന്‍ അന്യസ്ത്രീയ്‌ക്കൊപ്പം തനിച്ചാവരുത് എന്ന നിയമം ഡോക്ടര്‍ക്കും ബാധകമാണത്രേ. അന്യസ്ത്രീയെ പരിശോധിക്കുമ്പോള്‍ അനാവശ്യമായ സംസാരം പാടില്ല. പൊട്ടിച്ചിരിക്കാനും പാടില്ല. ചിരിയിലേക്ക് നയിക്കുന്ന സംസാരവും ഒഴിവാക്കണമത്രേ.

പ്ലാസ്റ്റിക് സര്‍ജറി പാടില്ല

പ്ലാസ്റ്റിക് സര്‍ജറി പാടില്ല

ആശുപത്രിയിലെ പരിശോധന സ്ഥലത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ടായിരിക്കണം. പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നത് മുസ്ലീം മതവിശ്വാസത്തിന് എതിരാണെന്നും അയ്ദീദ് പറയുന്നു. ആണിനും പെണ്ണിനും പരസ്പരാകര്‍ഷണമുണ്ടാക്കുവാനാണ് ഇത്തരം സര്‍ജറികളത്രേ. മാത്രമല്ല ആശുപത്രികളിലും ആംബുലന്‍സുകളിലും കാണുന്ന റെഡ് ക്രോസ് ചിഹ്നങ്ങള്‍ ഇസ്ലാം വിരുദ്ധമാണെന്നും ഡോക്ടര്‍മാര്‍ ഉപയോഗിക്കരുതെന്നും ഇയാള്‍ പറയുന്നു.

റെഡ്‌ക്രോസ് ചിഹ്നം അരുത്

റെഡ്‌ക്രോസ് ചിഹ്നം അരുത്

റെഡ്‌ക്രോസ് ചിഹ്നം ക്രിസ്തുമതവിശ്വാസികളുടെ കുരുശ് രൂപമാണെന്ന് പറഞ്ഞാണ് അവ ഉപേക്ഷിക്കണമെന്ന് അയ്ദീദ് ആവശ്യപ്പെടുന്നത്. വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട് പലതരം ചിഹ്നങ്ങള്‍ വീടുകളിലും വാഹനങ്ങളിലും കാണാറുണ്ട്. കുരിശ് രൂപം ഇതിന് ഉദാഹരണമാണ്. ഇതുപയോഗിക്കുന്നത് വിശ്വാസത്തിലേക്ക് പിഴച്ച ചിന്തകള്‍ കയറിവരാനും ദീനില്‍ നിന്നും അകലാനും കാരണമാകുമത്രേ.

വിവാദം ആദ്യമായല്ല

വിവാദം ആദ്യമായല്ല

നേരത്തെയും ഇത്തരം വിവാദ പ്രസ്താവന നടത്തി ശ്രദ്ധ നേടിയിട്ടുള്ള ആളാണ് അബ്ജുള്‍ അയ്ദീദ്. മുസ്ലിം പെണ്‍കുട്ടികളെ വിദ്യാലയങ്ങളില്‍ അയയ്ക്കരുതെന്നും അത് ഇസ്ലാമിന് വിരുദ്ധമാണെന്നും അയ്ദീദ് നേരത്തെ പറഞ്ഞിരുന്നു.ദേശീയത ഇസ്ലാം വിരുദ്ധമാണെന്ന് പറഞ്ഞും വിവാദത്തിലായിരുന്നു. കേരള നട്വത്തുല്‍ മുജാഹിദ്ദീനിലെ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ തീവ്ര സലഫി വിഭാഗത്തിന്റെ ഭാഗമാണ് അബ്ദുള്‍ മുഹ്‌സിന്‍ അയ്ദീദ്.

English summary
Muslim Doctors do not touch women patients, says salafi leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more