ബംഗാളിലെ ഡോക്ടർമാരുടെ സമരത്തിന് പിന്തുണ; കേരളത്തിലും ഡോക്ടർമാർ പണിമുടക്കുന്നു!!
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഡോക്ടർമാരുടെ പണിമുടക്ക്. പശ്ചിമ ബംഗാളിലെ ഡോക്ടർമാർ നടത്തുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഐഎംഎ നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തും ഡോക്ടർമാർ പണിമുടക്കുന്നത്. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
രാവിലെ ആറ് മണിമുതൽ 24 മണിക്കൂർ നേരം ആശുപത്രികളിൽ ഒപി വിഭാഗം പ്രവർത്തിക്കില്ല. ഐസിയു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ദന്ത ആശുപത്രികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ആർസിസിയെ പണിമുടക്ക് ബാധിക്കില്ല.

കൊൽക്കത്ത എൻആർഎസ് മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചതോടെയാണ് ബംഗാളിൽ സർക്കാർ ഡോക്ടർമാർ സമരം പ്രഖ്യാപിച്ചത്. ഇത് പിന്നീട് രാജ്യവ്യാപകമായ പ്രതിഷേധമായി മാറുകയായിരുന്നു.
അതേ സമയം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ചർച്ചയ്ക്ക് തയാറാണെന്ന് സമരം ചെയ്യുന്ന ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സുതാര്യത ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിയില്‍ അല്ല മറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ചര്‍ച്ച നടത്തേണ്ടതെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications