• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലൗ ജിഹാദിനെ നിയന്ത്രിക്കുന്നതിൽ കേരളം നടപടി എടുക്കുന്നില്ല; കേരളത്തിൽ ദേശവിരുദ്ധ ശക്തികൾ വളരുന്നുവെന്നും യോഗി

തിരുവനന്തപുരം; ഇടതു സർക്കാർ കേരളത്തിൽ അരാജകത്വം സൃഷ്ടിച്ചുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ ജനങ്ങളെ ഭിന്നിപ്പിച്ചു. ഏറ്റവും വലിയ വിപത്തായ ലൗ ജിഹാദിനെ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായില്ല. ലൗ ജിഹാദിന് പദ്ധതിയിടുന്നവർക്ക് കേരളം സഹായം നൽകിയപ്പോൾ ഉത്തർപ്രദേശിൽ ലൗ ജിഹാദിന് എതിരായി നിയമം കൊണ്ടു വന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞുകെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

കേരളത്തിൽ കണ്ണുരടക്കം പലയിടങ്ങളിലും ദേശവിരുദ്ധ ശക്തികൾ വളരുന്നു. ഐസിസ് തീവ്രവാദികളും കേരളത്തിൽ സാന്നിധ്യം സ്ഥാപിച്ചു. എന്നാൽ കേരളത്തിലെ സർക്കാരുകൾ ദേശസുരക്ഷക്കായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.അയോധ്യയിൽ നിർമ്മിക്കുന്നത് കേവലം ഒരു ക്ഷേത്രമല്ല. രാജ്യത്തിൻ്റെ ആത്മാഭിമാനം പ്രതിഫലിക്കുന്ന രാഷ്ട്ര മന്ദിരമാണ് ശ്രീരാമ ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സിപിഎമ്മിൻ്റെ ഭരണത്തിൽ ശബരിമല വിശ്വാസികളെ പീഡിപ്പിച്ചു. ഹൈന്ദവ വിശ്വാസങ്ങളെ ഹനിച്ചു. യുപിയിൽ ശ്രീരാമ ക്ഷേത്രത്തിന് ശിലയിട്ടു. ശ്രീരാമനെ രാഷ്ട്രപുരുഷനായി ആദരിച്ചു.

കേരള സർക്കാർ ജനഹിതം അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. ശബരിമലയിൽ ജനഹിതം സിപിഎം സർക്കാർ പാലിച്ചില്ലന്നും യോഗി പറഞ്ഞു.

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന് കേരളത്തിലെ ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തിൻ്റെ ഭാഗമാകുന്ന എല്ലാ മലയാളികളോടും അദ്ദേഹം നന്ദി പറഞ്ഞു.

ആദിശങ്കരൻ്റെയും ശ്രീനാരായണ ഗുരുവിൻ്റെയും ഭൂമിയാണ് കേരളം. രാജ്യത്തിൻ്റെ നാലു കോണുകളിൽ പീഠങ്ങൾ സ്ഥാപിച്ച് ദേശീയ അഖണ്ഡതയുടെ സന്ദേശം നൽകിയ മഹാനാണ് ശ്രീശങ്കരൻ. എന്നാൽ ഇന്ന് കേരളത്തിൽ വിഭാഗീയതയും വർഗ്ഗീയതയും വളർത്തുന്നു. തീവ്രവാദ ശക്തികളെ താലോലിക്കുന്നവരാണ് ഭരിക്കുന്നത്.

എല്ലാം ഹലാൽ വത്കരിക്കാനാണ് തീവ്രവാദികൾ ശ്രമിക്കുന്നത്. ഹലാൽ ബാങ്ക് സ്ഥാപിക്കാനുള്ള നീക്കത്തിന് സർക്കാർ പിന്തുണ നൽകുന്നു. ക്ഷേമപദ്ധതികൾ ജനങ്ങൾക്ക് നൽകുന്നതിലും ചേരിതിരിവ് വ്യക്തമാണ്. ജാതിയും മതവും നോക്കാതെ വികസനം എല്ലാവരിലേക്കും എത്തണമെന്നതാണ് ബിജെപിയുടെ നയം. കേരളത്തിൽ അതു സംഭവിക്കുന്നില്ലന്ന് യോഗി പറഞ്ഞു.

എൽഡിഎഫ് , യുഡിഎഫ് മുന്നണികൾ ജനങ്ങളെ അവഗണിച്ച് അഴിമതി നടത്താൻ മത്സരിക്കുമ്പോൾ കേരളത്തിൽ കോവിഡ് വ്യാപിക്കുകയാണ്. കോവിഡ് തടയുന്നതിൽ കേരളം പരാജയപ്പെട്ടു. യുപിയിൽ കോവിഡ് വ്യാപനം കുറഞ്ഞു. രണ്ടായിരത്തിൽ താഴെയാണ് രോഗികൾ. ലോകാരോഗ്യ സംഘടന യുപിയെ അഭിനന്ദിച്ചു. കോവിഡ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ കേരള മുഖ്യമന്ത്രി യു പി യെ നോക്കി ചിരിച്ചു. ഇപ്പോൾ ലോകം കേരളത്തെ നോക്കി ചിരിക്കുന്നു.

യുപിയിൽ നാലുലക്ഷം പേർക്ക് തൊഴിൽ നൽകി. നിരവധി മലയാളികൾ അവിടെ പണിയെടുക്കുന്നു. 30 മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചു. 40 ലക്ഷം വീടുകൾ നൽകി. രണ്ട് കോടി ടോയ്ലറ്റുകൾ നിർമിച്ചു. 1.38 കോടി വൈദ്യുതി കണക്ഷൻ നൽകി. പത്ത് കോടി വീടുകൾ ആയുഷ്മാൻ ഭാരതിൻ്റെ സംരക്ഷണ പരിധിയിലായി. എന്നാൽ കേരളത്തിൽ ഒരു വികസനവും ഉണ്ടാകുന്നില്ല. കേന്ദ്ര പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നില്ല. ജനങ്ങൾ വികസിക്കുന്നില്ലങ്കിലും കേരളത്തിൽ സിപിഎം നേതാക്കളും ബന്ധുക്കളും അണികളും വികസിക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ത്രിപുരയിലും ആസാമാലും മണിപ്പൂരിലും ബിജെപി അധികാരത്തിലെത്തി. കേരളത്തിലും ബിജെപി വിജയിക്കും. എല്ലാവരിലേക്കും വികസനമെത്താൻ ബിജെപി വരണം. വിജയ യാത്ര അതിനുള്ള മാർഗ്ഗമാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

പിണറായി വിജയന്റേത് മികച്ച ഭരണമെന്ന് ഏഷ്യാനെറ്റ് സർവ്വേ; കൊവിഡ് പ്രതിരോധത്തിലും പിണറായിക്ക് പ്ലസ് മാർക്ക്

സോളാർ ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടിയാവും; കോൺഗ്രസിനെ ഞെട്ടിച്ച് ഏഷ്യാനെറ്റ് സർവ്വേ

തെക്കന്‍ കേരളത്തിലും എൽഡിഎഫ്; പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് സർവ്വേ

English summary
Kerala does not take action to control love jihad; Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X