കൊലപാതക രാഷ്ട്രീയം കേരളത്തിനു വേണ്ട: വെള്ളാപ്പിള്ളി നടേശന്
രാജാക്കാട്: രാഷ്ടീയ കൊലപാതങ്ങള്‍ അവസാനിപ്പിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍തന്നെ സ്വയം തയ്യാറാവണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്. ഇടുക്കി എന്‍ ആര് സിറ്റിയില്‍ നടന്ന ശ്രീനാരായണ ധര്‍മ്മ വിചാര യജ്ഞത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമ രാഷ്ട്രിയത്തിന്റെ പുതിയ പ്രവണത ഏറേ ഭയപ്പെടുത്തുന്നുവെന്നും കേരള സമൂഹം കൊലപാതക വാര്‍ത്തകള്‍ കേട്ടുണരുന്ന ദിവസങ്ങള്‍ ഇനിയുണ്ടാകരുതെന്നും കേരളത്തില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നോക്കു കൂലി സമ്പ്രദായം അവസാനിപ്പിച്ചതുപോലതന്നെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്നും വെള്ളാപള്ളി ഉദ്്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

പരസ്പരമുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസം കൊലപാതക രാഷ്ട്രീയത്തിലേക്ക് എത്തപെടരുതെന്നും രാഷ്ട്രീയ കൊലപാതക കേസ്സുകള്‍ വാതിക്കില്ലെന്ന് വക്കീലന്മാരും തീരുമാനിക്കണമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.യോഗത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കുന്നതിന് രാജാക്കാട് എസ് എന്‍ ഡി പി യൂണിയന് നടപ്പിലാക്കുന്ന പദ്ധതിയായ ഗുരുഭവനം പദ്ധതിയിലേയ്ക്ക് യൂത്ത് മൂവ്മെന്റ്് പ്രവര്‍ത്തകര്‍ സമാഹരിച്ച തുകയും, ഒപ്പം സ്ഥലവും വീടുമില്ലാത്ത നിര്‍ദ്ധന കുടുംബത്തിന് വീട് വയ്ക്കുന്നത് സൗജന്യമായി വിട്ടുനനല്കിയ സ്ഥലത്തിന്റെ സമ്മത പത്രവും വെള്ളാപള്ളി ഏറ്റുവാങ്ങി. യോഗത്തില്‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ യൂണിയന് പ്രസിഡന്റുമാരും ശിവഗിരി മഠത്തില്‍ നിന്നുള്ള സന്യാസി ശ്രേഷ്ടന്മാരും പരിപാടിയില്‍ പങ്കെടുത്തു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications