കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് റെക്കോര്‍ഡ് മദ്യ വില്‍പന; 8 ദിവസത്തെ വിറ്റുവരവ് 409.55 കോടി രൂപ

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് മദ്യവില്‍പനയിലൂടെ റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ എട്ടു ദിവസം കൊണ്ട് 409.55 കോടി രൂപയുടെ മദ്യമാണ് വിറ്റിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 353.08 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

ഈ മാസം ഒന്നു മുതല്‍ ഉത്രാടദിനമായ സപ്തംബര്‍ 13 വരെ 532 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത്.

liquor-bar

ഉത്രാടദിനത്തില്‍ മാത്രം ഇത്തവണ 58.01 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. അതേസമയം, ഉത്രാട ദിനത്തില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ നേരിയ കുറവ് അനുഭവപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇത് 59 കോടിയായിരുന്നു.

ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കുന്നത് ഓണത്തിന്റെ തലേദിവസമായ ഉത്രാടത്തിനാണ്. ഉത്രാടദിനത്തില്‍ ഇരിങ്ങാലക്കുടയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യം വിറ്റിരിക്കുന്നത്. 53.84 ലക്ഷംരൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം കൂടുതല്‍ മദ്യം വിറ്റത് ചാലക്കുടിയിലായിരുന്നു. ഇവിടെ ഇപ്രാവശ്യം ഉത്രാടത്തിലെ വില്‍പന 40 ലക്ഷമാണ്.

ബാറുകള്‍ വ്യാപകമായി അടച്ചത് മദ്യവരുമാനത്തില്‍ വര്‍ധനവുണ്ടായക്കിയിട്ടുണ്ട്. അതേസമയം എത്രലിറ്റര്‍ മദ്യം വിറ്റുവെന്നതിന്റെ കണക്ക് ലഭ്യമായിട്ടില്ല. മദ്യത്തിന്റെ അളവ് ലഭ്യമായാല്‍ മാത്രമേ മദ്യ ഉപഭോഗത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടോ എന്നു വ്യക്തമാകൂ. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇത്തവണ മദ്യത്തിന് വില വര്‍ധിച്ചിട്ടുണ്ട്.

English summary
Kerala Drank For Rs 409.55 Crores During Onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X