Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്പീഡാണ് എല്ലാം'; സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് എത്തിത്തുടങ്ങി; അപേക്ഷകർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി നിലവില്‍ വന്ന പെറ്റ്- ജി ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷിച്ചവര്‍ക്ക് എത്തിത്തുടങ്ങുന്നു. ലൈസന്‍സ് മാറ്റുന്നതിനായി അപേക്ഷ സ്വീകരിച്ച് തുടങ്ങിയതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സ് പ്രിന്റിംഗ് ആരംഭിച്ചിരുന്നു. എറണാകുളത്തെ കേന്ദ്രീകൃത പ്രിന്റിംഗ് കേന്ദ്രത്തില്‍ നിന്നുമാണ് സംസ്ഥാനത്തുടനീളമുള്ളവരുടെ ലൈസന്‍സുകള്‍ പ്രിന്റ് ചെയ്യുന്നത്.

പ്രിന്റിംഗ് പൂര്‍ത്തിയാക്കിയ ലൈസന്‍സുകള്‍ ഉടമകള്‍ക്ക് പോസ്റ്റല്‍ വഴി അയച്ചുതുടങ്ങിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. കാര്‍ഡുകള്‍ മാറ്റുന്നതിനായി ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും, 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാല്‍ പെറ്റ് ജി കാര്‍ഡ് ലൈസന്‍സുകള്‍ വീട്ടിലെത്തും. ഇതിനിടെ അപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നുണ്ട്.

kerala

# എന്തെങ്കിലും ലൈസന്‍സ് സേവനങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നിലവില്‍ കൃത്യമായി ലൈസന്‍സ് ലഭിക്കുന്ന പോസ്റ്റല്‍അഡ്രസ്സില്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.

# അഡ്രസ്സില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ 'അഡ്രെസ് ചേഞ്ച് ' എന്ന സേവനംകൂടി ഉള്‍പ്പെടുത്തി കൃത്യമായ അഡ്രസ്സ് വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

# ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍, നിലവില്‍ ആക്ടീവ് ആയ മൊബൈല്‍ നമ്പര്‍ ആണ് നല്‍കിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

# അപേക്ഷയില്‍ സമര്‍പ്പിച്ച അഡ്രസ്സിലെ എന്തെങ്കിലും പിഴവ് മൂലം വിതരണം ചെയ്യാനാവാത്ത ലൈസന്‍സുകള്‍ എറണാകുളത്തുള്ള കേന്ദ്രീകൃതപ്രിന്റിംഗ് സെന്ററിലേക്ക് തന്നെ മടങ്ങി വരുന്നതായിരിക്കും.

# വിതരണം ചെയ്യാനാകാതെ മടങ്ങിയ ലൈസന്‍സുകള്‍, ലൈസന്‍സ് ഉടമകള്‍ക്ക് എറണാകുളത്തെ പ്രിന്റിംഗ് സെന്ററില്‍ മതിയായ തിരിച്ചറിയല്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരായി കൈപ്പറ്റാവുന്നതാണ്.

അതേസമയം, കേരളത്തില്‍ നിലവാരമുള്ള ഒരു ഡ്രൈവിംഗ് ലൈസന്‍സ് വേണമെന്ന ആവശ്യം കാലങ്ങളായി ഉയര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ലൈസന്‍സ് അല്‍പം നിലവാരം കുറവായിരുന്നു. ഇപ്പോള്‍ നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നിലവില്‍ വന്നത്.

സീരിയല്‍ നമ്പര്‍, യു വി എംബളംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ ആര്‍ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസന്‍സിനുള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+