കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഴയടച്ച് തടിയൂരാൻ ഇനി ആവില്ല..! ഹെല്‍മെറ്റ് ധരിക്കാതെ റോഡിലിറങ്ങിയാൽ പണി പാളും, ലൈസൻസ് തെറിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇനി മുതല്‍ സൂക്ഷിച്ചോ, 500 രൂപ പിഴയടച്ച് തലയൂരാമെന്നാണ് കരുതുന്നതെങ്കില്‍ ഇനി അത് നടക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടിപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തുന്നതിന് പുറമെ മറ്റ് നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രാബല്യത്തിലായെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്..

Recommended Video

cmsvideo
Helmet made compulsory for back seat passengers
500 രൂപ പിഴ

500 രൂപ പിഴ

ഹെല്‍മെറ്റ് ധരിക്കാതെ റോഡില്‍ ഇറങ്ങിയാല്‍ 500 രൂപ പിഴയുമടച്ച് രക്ഷപ്പെടാമെന്നതാണ് മിക്ക ഇരുചക്ര വാഹന യാത്രക്കാരുടെയും ആശ്വാസം. എന്നാല്‍ ആശ്വാസം ഇനി മുതല്‍ ഉണ്ടാവില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കര്‍ശന നടപടികളിലേക്കാണ് മോട്ടോര്‍ വാഹനവകുപ്പ് ഇനി മുതല്‍ കടക്കുന്നത്.

ലൈസന്‍സ് പോവും

ലൈസന്‍സ് പോവും

ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്ത് പിടിയിലായാല്‍ ഇത്തരക്കാരുടെ ഡ്രൈംവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളിലേക്കാണ് കടക്കുക. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം അധികൃതര്‍ക്കുണ്ടാവും. പിഴ ചുമത്തുന്നതിന് പുറമെയായിരിക്കും ലൈസന്‍സിന്റെ സസ്‌പെന്‍ഷന്‍.

പിന്നിലിരിക്കുന്ന ആള്‍ക്കും

പിന്നിലിരിക്കുന്ന ആള്‍ക്കും

ഇരുചക്ര വാഹനത്തില്‍ പിന്നില്‍ ഇരിക്കുന്ന ആള്‍ക്കും ഹെല്‍മെറ്റില്ലെങ്കില്‍ ഓടിക്കുന്ന ആളിന്റെ ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എംആര്‍ അജിത് കുമാര്‍ അറിയിച്ചു.

റിഫ്രഷര്‍ കോഴ്‌സ്

റിഫ്രഷര്‍ കോഴ്‌സ്

ഹെല്‍മെറ്റ് ധരിക്കാതെ പിന്നിലിരുന്നു യാത്ര ചെയ്താല്‍ കേന്ദ്ര നിയമത്തില്‍ 1000 രൂപയാണ് പിഴയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാര്‍ 500 രൂപയായി കുറച്ചിരുന്നു. എന്നാല്‍ മൂന്ന് മാസത്തേക്കുള്ള ലൈസന്‍സ് സസ്‌പെന്‍ഷന്‍ പിന്‍വലിടച്ചിട്ടില്ല. ലൈസന്‍സ് സസ്‌പെന്‍ഷന് പുറമെ ഡ്രൈവറെ റിഫ്രഷര്‍ കോഴ്‌സിന് അയക്കാനും അധികാരമുണ്ട്.

 മലപ്പുറത്ത് നടപ്പാക്കി

മലപ്പുറത്ത് നടപ്പാക്കി

ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നടപ്പാക്കിയപ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായെന്നും അപകടങ്ങള്‍ 40 ശതമാനത്തോളം കുറയും ചെയ്തിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. സംസ്ഥാനത്ത് ഈ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാനാണ് ഇനി മോട്ടോര്‍ വാഹനവകുപ്പ് ഒരുങ്ങുക.

'ഏറ്റവും മലിനമായ വായു'; രണ്ടാം സംവാദത്തിൽ ഇന്ത്യയ്ക്കെതിരെ ട്രംപ്, റഷ്യയ്ക്കും ചൈനയ്ക്കും വിമർശനം'ഏറ്റവും മലിനമായ വായു'; രണ്ടാം സംവാദത്തിൽ ഇന്ത്യയ്ക്കെതിരെ ട്രംപ്, റഷ്യയ്ക്കും ചൈനയ്ക്കും വിമർശനം

മാണിയില്ലാത്ത ദേശാഭിമാനിയുടെ'ഹോ അതെന്തൊരു കോഴക്കാലം’;'പക്ഷേ ബൂമറാങ്ങ്',ഭിത്തിയിലൊട്ടിച്ച് ഡോ ആസാദ്മാണിയില്ലാത്ത ദേശാഭിമാനിയുടെ'ഹോ അതെന്തൊരു കോഴക്കാലം’;'പക്ഷേ ബൂമറാങ്ങ്',ഭിത്തിയിലൊട്ടിച്ച് ഡോ ആസാദ്

ഇടുക്കിയില്‍ ഞെട്ടി ജോസ് കെ മാണി; 300ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്, ജനപ്രതിനിധി രാജിവെച്ചുഇടുക്കിയില്‍ ഞെട്ടി ജോസ് കെ മാണി; 300ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്, ജനപ്രതിനിധി രാജിവെച്ചു

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നീം ജി, ആദ്യ ഘട്ടത്തിൽ 25 ഓട്ടോകൾ നേപ്പാളിലേക്ക്കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നീം ജി, ആദ്യ ഘട്ടത്തിൽ 25 ഓട്ടോകൾ നേപ്പാളിലേക്ക്

English summary
Kerala: Driving License Will Be Suspended If Pillion Rider Don't Have Helmet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X