കേരളം ചുട്ടുപൊള്ളും, ജലക്ഷാമം രൂക്ഷമാവും, വേനല്‍ മഴ ഉടനില്ലെന്ന്!!
വേനല്‍ മഴയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവുണ്ടാവും
തിരുവനന്തപുരം: കൊടും ചൂടിലേക്ക് നീങ്ങുന്ന കേരളത്തില്‍ ജലക്ഷാമം രൂക്ഷമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് ആദ്യവാരത്തില്‍ ലഭിക്കേണ്ടിയിരുന്ന വേനല്‍മഴ ഇത്തവണ ഏപ്രിലില്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

മാര്‍ച്ച് ആദ്യവാരം സംസ്ഥാനത്തു ചെറിയ തോതില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഏപ്രില്‍ രണ്ടാംവാരത്തോടെ പെയ്യുന്ന മഴയിലാണ് കേരളത്തിന്റെ പ്രതീക്ഷയെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

2016 മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയുള്ള പ്രീമണ്‍സൂണ്‍ കാലയളവില്‍ വേനല്‍മഴയില്‍ 18 ശതമാനം കുറവാണ് ലഭിച്ചത്. 379.9 മില്ലി മീറ്റര്‍ പ്രതീക്ഷിച്ചപ്പോള്‍ കിട്ടിയത് 313 മില്ലി മീറ്ററാണ്. ഈ വര്‍ഷം വേനല്‍ മഴയില്‍ 30 ശതമാനം വരെ കുറവുണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ കരുതുന്നത്.












Click it and Unblock the Notifications