പാഠഭാഗങ്ങൾ തീർത്തോ; മടിയന്മാരായ അധ്യാപകർക്ക് പിടി വീഴും: വിവരങ്ങൾ ശേഖരിക്കാൻ വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: മടിയന്മാരായ അധ്യാപകരെ കണ്ടെത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു. പാഠഭാഗങ്ങൾ തീർക്കാത്ത അധ്യാപകരുടെ പേര് വിവരങ്ങൾ ശേഖരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തിരിക്കുന്നത്. പ്ലസ് ടു ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ തീർത്ത അധ്യാപകർക്കാണ് ഇതോടെ പിടി വീഴുക.
ഇതിന്റെ ഭാഗമായി 60 ശതമാനത്തിൽ താഴെ മാത്രം പഠിപ്പിച്ചവരുടെ പേരു വിവരങ്ങൾ ശേഖരിക്കും. സംസ്ഥാനത്തെ ഒരു റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വിദ്യാർഥികളുടെ പാഠഭാഗങ്ങൾ തീർക്കാത്ത അധ്യാപകരുടെ വിവരങ്ങൾ തരണമെന്ന് നിർദേശം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം പ്രിൻസിപ്പൽമാർക്കാണ് ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശം നൽകിയത്. ഇതോടെ മറ്റ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാരും ഇതേ നടപടി സ്വീകരിക്കേണ്ടി വരും. അതേസമയം, കേരളത്തിലെ മിക്ക സ്കൂളുകളിലും 60 ശതമാനം പാഠഭാഗങ്ങൾ മാത്രമേ പൂർത്തീകരിച്ചിട്ടുളളൂ.
എന്നാൽ പേര് വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ അധ്യാപകർ നടപടിയെ ഭയന്നിരുന്നു. തുടർന്ന് 70 ശതമാനത്തിന് മുകളിലോട്ടാണ് എഴുതി നൽകിയത്. ജൂൺ ഒന്നിന് ആരംഭിച്ച സ്കൂളുകളിലെ ക്ലാസ്സുകൾ ചേർത്താണ് സർക്കാർ പാഠഭാഗം പൂർത്തീകരിച്ചതിന്റെ കണക്കെടുക്കുന്നത്.ഓൺലൈൻ ക്ലാസ്സുകളും ഇതിൽ ഉൾപ്പെടുന്നവയാണ്. സ്കൂളുകളിലെ പാഠ ഭാഗങ്ങൾ മുഴുവൻ പഠിപ്പിക്കാത്തത് വിമർശനത്തിന് ഇടയാക്കും. ഈ വിമർശനം മുന്നിൽ കണ്ടാണ് സർക്കാരിന്റെ നീക്കം.
അതേസമയം, കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച തുറന്നിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശ പ്രകാരമാണ് സ്കൂളുകൾ വീണ്ടും തുറന്നത്. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച വീണ്ടും പുനരാരംഭിച്ചത്. മുൻ മാർഗരേഖ പ്രകാരം ആയിരിക്കും സ്കൂളുകൾ പ്രവർത്തിക്കുകയെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.
രാവിലെ മുതൽ ഉച്ചവരെയാണ് ക്ലാസ്സുകൾ നിലവിൽ പ്രവർത്തിക്കുന്നത്. ബാച്ച് അടിസ്ഥാനത്തിലാണ് ക്ലാസുകൾ നടക്കുന്നത്. എല്ലാ വിദ്യാർഥികളും ക്ലാസുകളിൽ എത്തിച്ചേരണമെന്നും മന്ത്രി നിർദ്ദേശം നൽകി. സമയബന്ധിതമായി പാഠഭാഗങ്ങൾ തീർക്കാത്ത വിദ്യാലയങ്ങളിൽ അധിക ക്ലാസ് നൽകി പാഠഭാഗങ്ങൾ പൂർത്തിയാക്കണം. ഇതിന്റെ ഭാഗമായി ശനിയാഴ്ച ദിവസങ്ങളിലും സ്കൂൾ പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
നിജ സ്ഥിതി മനസ്സിലാക്കാൻ ആഴ്ചയിലൊരിക്കൽ പൊതു വിദ്യാഭ്യാസ മന്ത്രിക്കും പൊതു വിദ്യാഭ്യാസ ഡയറക്ടറിനും റിപ്പോർട്ട് കൈമാറണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അങ്കണവാടികൾ, ക്രഷുകൾ, കിന്റർഗാർട്ടനുകൾ എന്നിവയും തിങ്കളാഴ്ച തുറന്നിരുന്നു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications