'ഉത്തരക്കടലാസുകളിലെ തെറ്റുകള്‍ നാട്ടുകാര്‍ അറിയേണ്ട': പ്രചരിപ്പിക്കരുതെന്ന് അധ്യാപര്‍ക്ക് കര്‍ശന നിര്‍ദേശം
ആലപ്പുഴ: മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ നോക്കുമ്പോള്‍ കണ്ടെത്തുന്ന തെറ്റുകളും തമാശകളും കണ്ടാല്‍ ചിരിക്കരുതെന്നും അത് പ്രചരിപ്പിക്കരുതെന്നും അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ക്കു പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ അത്തരം തെറ്റുകള്‍ പങ്കുവെക്കരുതെന്നും നിര്‍ദേശമുണ്ട്. അത് കുട്ടികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
എസ്എസ്എല്‍എസി, പ്ലസ്ടു മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെ അധ്യാപകര്‍ക്കാണ് സൂപ്പര്‍വൈസര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉത്തരക്കടലാസിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് നേരത്തേ തന്നെ നിര്‍ദേശമുണ്ട്. എന്നാല്‍, ഇക്കുറി കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

മാധ്യമങ്ങളില്‍ അത്തരം തെറ്റുകളും ഉത്തരക്കടലാസുകളിലെ തമാശ കലര്‍ന്ന ഉത്തരങ്ങളും വന്നതിന്റെ പേരില്‍ ബാലാവകാശ കമ്മിഷന് സ്വയം കേസെടുക്കാനാകും. ഇതാണ് വിലക്കിനു കാരണം. കൂടാതെ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിദ്യാര്‍ത്ഥിയുടെ ഭാവിയെ ബാധിക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.
ഉത്തരക്കടലാസിലെ ഭാവനാവിലാസങ്ങള്‍ അധ്യാപകര്‍ മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പങ്കുവെക്കാറുണ്ടായിരുന്നു. കുട്ടികളെ തിരിച്ചറിയാത്തതിനാല്‍ അവ നിര്‍ദോഷ ഫലിതമായി മാറുമായിരുന്നു. പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്വയം വിശകലനം നടത്താന്‍ പറയുമ്പോഴും ഉപന്യാസവും കത്തും തയ്യാറാക്കാന്‍ പറയുമ്പോഴുമൊക്കെയാണ് ഇത്തരം കുസൃതി കലര്‍ന്ന ഉത്തരങ്ങള്‍ കൂടുതലായി കണ്ടുവന്നിരുന്നത്.
ശാസ്ത്ര-സാമൂഹികപാഠ ഉത്തരക്കടലാസുകളിലെ അത്തരം തെറ്റുത്തരങ്ങളും തമാശകളും മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെ സൂപ്പര്‍വൈസര്‍മാര്‍ പോലും ഉറക്കെ വായിച്ചു കേള്‍പ്പിക്കുന്നത് പതിവായിരുന്നു. എന്നാല്‍, അതെല്ലാം കുട്ടികളെ അധിക്ഷേപിക്കലാണെന്ന വിലയിരുത്തലിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളില്‍ അത് അപകര്‍ഷബോധമുണ്ടാക്കുമെന്നും അധ്യാപകരെ ഓര്‍മ്മിപ്പിക്കുന്നു. എസ്എസ്എല്‍സി, പ്ലസ്ടു, ടിഎച്ച്എസ്എല്‍സി മൂല്യനിര്‍ണയമാണ് ഇപ്പോള്‍ നടക്കുന്നത്.
കുട്ടികള്‍ പരീക്ഷകള്‍ക്ക് എഴുതുന്ന വ്യത്യസ്തമായ ഉത്തരങ്ങള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ പ്രചരിച്ചിരുന്നു. നിരവധി പേര് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുകളും എഴുതാറുണ്ട്. ഇത്തരം കമന്റുകള്‍ കുട്ടികളെ ദോഷകരമായി ബാധിക്കുമെന്നുമുള്ള ആശങ്കയും പൊതുവിദ്യാഭ്യാസ വകുപ്പ് പങ്കുവയ്ക്കുന്നു.
ഇത് കൂടാതെ ഉത്തരക്കടലാസുകളിലെ തെറ്റുത്തരങ്ങളും തമാശകളും ആഘോഷിക്കപ്പെടുന്നതിലൂടെ കൂടുതല്‍ കുട്ടികള്‍ ഇത് അനുകരിക്കാനുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications