എസ്എസ്എൽസി, +2 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; മോഡല്‍ പ്രാക്ട്രിക്കല്‍ തീയതികൾ ഇങ്ങനെ
എസ്എസ്എൽസി, +2 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; മോഡല്‍ പ്രാക്ട്രിക്കല്‍ തീയതികൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മോഡല്‍ പ്രാക്ട്രിക്കല്‍ പരീക്ഷകളുടെ തീയതിയും മന്ത്രി അറിയിച്ചു.
എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 - ന് ആരംഭിക്കും. ഏപ്രിൽ 29 വരെയാണ് പരീക്ഷ നടക്കുക. എസ് എസ് എൽ സി മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെ നടക്കും.

ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടത്തും. ഹയർ സെക്കൻഡറി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 22 വരെയാണ് നടക്കുന്നത്. എന്നാൽ, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ 22 വരെ നടത്തും എന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു.
Recommended Video

അതേസമയം, സംസ്ഥാനത്ത് ബോയ്സ് - ഗേള്‍സ് സ്കൂളുകള്‍ കുറയ്ക്കും എന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications