വ്രതശുദ്ധിയുടെ നിറവില്‍ ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു
Recommended Video

ഒരു മാസം നീണ്ടുനിന്ന റംസാന് വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്കരണത്തിന്റെ പ്രഭയില്‍ ഇസ്ലാം മതവിശ്വാസികള്‍ വീണ്ടും മറ്റൊരു ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. റംസാന് ഉപവാസത്തിന് സമാപ്തി കുറിച്ചുകൊണ്ട് പടിഞ്ഞാര്‍ ശവ്വാല്‍പ്പിറ കാണുന്നതോടെ അല്ലാഹു അക്ബര്‍..അല്ലാഹു..അക്ബര്‍ തക്ബീര്‍ ധ്വനികളുമായി പെരുന്നാളിന്റെ പുണ്യദിനത്തിലേക്ക് പ്രവേശിക്കുന്നു.
സ്നേഹത്തിന്റേയും സമാധാനത്തിന്റേയും സന്തോഷത്തിന്റേയും പ്രതീകമാണ് ഓരോ ചെറിയപെരുന്നാള്‍ ദിനവും. തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായിരിക്കും പള്ളികളും വീടുകളും. മൈലാഞ്ചി മൊഞ്ചില് സുഗന്ധദ്രവങ്ങള്‍ പൂശി പുത്തനുടുപ്പണിഞ്ഞും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും രുചികരമായ ഭക്ഷണങ്ങള്‍ പങ്കിട്ടും ഓരോ വിശ്വാസിയും ചെറിയ പെരുന്നാള്‍ കൊണ്ടാടും. മതസൗഹൃതത്തിന്റേയും മാനവികതയുടേയും പ്രതീകമായി ഇതരമതവിശ്വാസികളും പെരുന്നാള്‍ ആഘോഷത്തില്‍ പങ്കുചേരുന്നു.

രണ്ട് പെരുന്നാളുകള്‍
രണ്ട് പെരുന്നാളുകളാണ് ഇസ്ലാം മതവിശ്വാസികള്‍ കൊണ്ടാടുന്നത് ചെറിയ പെരുന്നാള്‍ എന്ന് അറിയപ്പെടുന്ന ഈദുല്‍ ഫിത്വറും ബലിപെരുന്നാള്‍ എന്നറിയപ്പെടുന്ന് ഈദുല്‍ അസ്ഹയും (ബക്രീദ്). റംസാന് മാസത്തിന് ശേഷം ശവ്വാല്‍ മാസം ഒന്നാം തിയ്യതിയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. ഹജ്ജ് മാസമായ ദുല്‍ഹിജ്ജ് 10 നാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈ ദിനത്തിലാണ് മൃഗങ്ങളെ ബലിയറക്കുന്നത്.

ചെറിയ പെരുന്നാള്‍
റംസാന് മാസത്തിന് ശേഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിനമാണ് ലോകമെമ്പാടുമുള്ള ഇസ്ലാംമതവിശ്വാസികള്‍ ഊദുല്‍ ഫിത്വര്‍ എന്നറിയപ്പെടുന്ന ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ് എന്ന് അറബിക്ക് പദത്തിന് അര്‍ത്ഥം ആഘോഷം എന്നും ഫിത്വര്‍ എന്നാല്‍ നോമ്പു തുറക്കലുമാണ്. അതിനാല്‍ ഒരുമാസം നീണ്ടു നിന്ന റമദാന് മാസത്തിലെ നോമ്പിന്റെ പൂര്‍ത്തീകരണത്തിന് ഒടുവിലുള്ള ആഘോഷമാണ് ചെറിയപെരുന്നാള്‍.

തക്ബിര്‍
പെരുന്നാള്‍പ്പിറ കണ്ടതുമുതല്‍ പള്ളിമിനാരങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും തക്ബീറുകള്‍ മുഴങ്ങും. ഈദ് നമസ്കാരം വരെ ഇത് തുടരും. അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ ലാ ഇലാഹ ഇല്ലല്ലാഹ് അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്. ( അല്ലാഹു ഏറ്റവും വലിയവന്‍, അല്ലാഹു ഏറ്റവും വലിയവന്‍, അല്ലാഹു ഏറ്റവും വലിയവന്‍, ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ല, അല്ലാഹു ഏറ്റവും വലിയവന്‍,അല്ലാഹു ഏറ്റവും വലിയവന്‍,സര്‍വ്വസ്തുതിയും അല്ലാഹുവിനാകുന്നു) എന്നതാണ് തക്ബീറിന്റെ പൂര്‍ണ്ണരൂപം

ഫിത്വര്‍ സക്കാത്ത്
ഒരു ഗൃഹനാഥന് ആ വീട്ടിലെ അംഗങ്ങളുടെ എല്ലാവരുടേയും എണ്ണം കണക്കാക്കി നിര്‍ബന്ധമായും നല്‍കേണ്ട ഒന്നാണ് ഫിതര് സക്കാത്ത്. പെരുന്നാല്‍ ദിനം ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നതിന്റെ സന്ദേശമാണ് ഫിതര് സക്കാത്ത് വിതരണത്തിന് പിന്നില്‍. റമദാനിലെ ഏറ്റവും അവസാനത്തെ നോമ്പ് മുറിച്ചു കഴിഞ്ഞതു മുതല്‍ അഥവാ ശവ്വാല്‍ മാസത്തിലേക്ക് പ്രവേശിച്ചത് മുതല്‍ പെരുന്നാള്‍ നമസ്കാരം ആരംഭിക്കുന്നതു വരെയുള്ള സമയത്തിനുള്ളില്‍ ആണ് ഫിത്ര് സകാത്ത് നല്‍കേണ്ടത്. ഒന്നോ രണ്ടോ ദിവസം മുമ്പ് നല്‍കുന്നതിനും കുഴപ്പമില്ല. നേരത്തെ നല്കിയ ശേഷം പിന്നെയും ആരെങ്കിലും ജനിച്ചാല്‍ അവര്‍ക്കും നല്‍കേണ്ടി വരും എന്ന് മാത്രം. അതതേ നാട്ടിലെ മുഖ്യ ആഹാര സാധനമാണ് സക്കാത്തായി നല്‍കേണ്ടത്. ഒരാള്‍ക്ക് ഒരു സ്വാഅ (എകദേശം രണ്ടരക്കിലോ) എന്ന തോതിലാണ് ഫിതര് സക്കാത്ത് നല്‍കേണ്ടത്.

ഈദ്ഗാഹ്
പെരുന്നാള്‍ ദിനത്തിലെ പ്രത്യേക നിസ്കാരമാണ് പെരുന്നാള്‍ നിസ്കാരം. കേരളത്തിലെ സുന്നിവിഭാഗങ്ങളിലെ പുരുഷന്മാര് പള്ളികളില്‍ വെച്ചും സ്ത്രീകള്‍ വീടുകളില്‍ വെച്ചുമാണ് പെരുന്നാള്‍ നിസ്കാരം നിര്‍വ്വഹിക്കു. അതേസമയം ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ ഈദുഗാഹുകളില്‍ വെച്ച് പെരുന്നാള്‍ നിസ്കാരം നിര്‍വ്വഹിക്കുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications