കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയെയും ഭാര്യ സുല്‍ഫത്തിനെയും കണ്ട് ആരാധകര്‍ തടിച്ചുകൂടി; വാഗ്വാദം, പോലീസ് ഇടപെടല്‍

Google Oneindia Malayalam News

കൊച്ചി: മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്യാനെത്തിയ വേളയില്‍ ബൂത്തില്‍ സംഘര്‍ഷാവസ്ഥ. മമ്മൂട്ടിയെ കണ്ട് ആരാധകരും മാധ്യമപ്രവര്‍ത്തകരും തടിച്ചൂകൂടിയതോടെയാണ് സാഹചര്യം മാറിയത്. ഇവരോട് ബിജെപി സ്ഥാനാര്‍ഥിയുടെ ഭാര്യ മോശമായി പെരുമാറിയതും പ്രശ്‌നത്തിനിടയാക്കി. തുടര്‍ന്ന് വേഗം വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും കുടുംബവും മടങ്ങി. പൊന്നുരുന്നിയിലെ ക്രൈസ് കിങ് ഗേള്‍സ് സ്‌കൂളിലെ ബൂത്തിലായിരുന്നു മമ്മൂട്ടിക്ക് വോട്ട്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

m

അദ്ദേഹം വോട്ട് ചെയ്യാനെത്തിയപ്പോള്‍ ആരാധകര്‍ തടിച്ചുകൂടി. ദൃശ്യങ്ങള്‍ പകര്‍ത്താനും അഭിപ്രായം തേടാനുമായി മാധ്യമങ്ങളുമെത്തി. ആരാധകരില്‍ ചിലര്‍ മമ്മൂട്ടിക്കൊപ്പം ഫോട്ടോയ്ക്ക് ശ്രമിച്ചു. ഈ വേളയിലാണ് ബിജെപി സ്ഥാനാര്‍ഥിയുടെ ഭാര്യ വോട്ട് ചെയ്യാനെത്തിയത്. മാധ്യമങ്ങളോട് അവര്‍ ക്ഷുഭിതയായി. പുറത്തിറങ്ങി പോകാന്‍ ആവശ്യപ്പെട്ടു. മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യണമെന്നു പറഞ്ഞ് അവര്‍ തട്ടിക്കയറി. ഇതുകേട്ട ആരാധകര്‍ ബഹളം വച്ചു. പോലീസ് ഇടപെട്ടു. മാധ്യമ പ്രവര്‍ത്തകരെ പോലീസ് ബലമായി നീക്കാന്‍ ശ്രമിച്ചതും സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.

100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ

Recommended Video

cmsvideo
കേരളത്തിൽ ഭരണമാറ്റമുണ്ടാകും | AK Antony | Oneindia Malayalam

ഉമ്മന്‍ ചാണ്ടിയുടെ ആസ്തി 3 കോടിയിലധികം കൂടി; പിണറായിക്ക് 11 ശതമാനം വര്‍ധന... ചില്ലറക്കാരല്ല ആരുംഉമ്മന്‍ ചാണ്ടിയുടെ ആസ്തി 3 കോടിയിലധികം കൂടി; പിണറായിക്ക് 11 ശതമാനം വര്‍ധന... ചില്ലറക്കാരല്ല ആരും

സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍

സാരിയിൽ സുന്ദരിയായി രഷ്മിക മന്ദാന; ചിത്രങ്ങൾ കാണാം

English summary
Kerala Election 2021: Ruckus at polling Station when Mammootty arrive to cast vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X