Get Updates
Get notified of breaking news, exclusive insights, and must-see stories!

'മത്സരിക്കാന്‍ അഖില്‍ മാരാറിന് 6 കോടി ലഭിച്ചു, കാലം എല്ലാം തെളിയിക്കും'; ആരോപണവുമായി ഷിയാസ് കരീം

കൊച്ചി: തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും ബിഗ് ബോസ് ജേതാവുമായ അഖില്‍ മാരാര്‍ക്കെതിരെ ബിഗ് ബോസ് മത്സരാര്‍ത്ഥിയും മോഡലുമായ ഷിയാസ് കരീം. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഖില്‍ മാരാര്‍ കോടികള്‍ കൈപ്പറ്റിയിട്ടുണ്ട് എന്നാണ് ഷിയാസ് കരീം ആരോപിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളോടായിരുന്നു ഷിയാസ് കരീമിന്റെ പ്രതികരണം.

തനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ് ഇത് എന്നും സത്യം കാലം തെളിയിക്കും എന്നും ഷിയാസ് കരീം പറഞ്ഞു. 'ഞാനൊരു കാര്യം പറയട്ടെ. പൈസ എന്തായാലും കിട്ടിയിട്ടുണ്ട്. അത് 100 ശതമാനം ഉറപ്പാണ്. ആറ് കോടി രൂപ വരെയൊക്കെ കിട്ടിയിട്ടുണ്ടാകും. അത് കിട്ടിയിട്ടുണ്ടെന്ന് നമുക്ക് അറിയാമല്ലോ. അത് കാലം തെളിയിക്കും. ഉറപ്പാണ്. എനിക്ക് നുണ പറയേണ്ട കാര്യം ഇല്ല. എനിക്കറിയാമത്'', എന്നാണ് ഷിയാസ് കരീം പറഞ്ഞത്.

Kerala Election 2026

പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിക്കെതിരായ അഖില്‍ മാരാരിന്റെ പ്രതികരണത്തിലുംനേരത്തെ ഷിയാസ് മറുപടിയുമായി എത്തിയിരുന്നു. പിഷാരടി പറഞ്ഞ കാര്യത്തോട് നൂറ് ശതമാനം താന്‍ യോജിക്കുന്നുണ്ട് എന്നും അതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. അഖില്‍ മാരാരെ കുറിച്ച് താന്‍ ഒന്നും പറയേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ പുള്ളിയെ പറ്റി ഒന്നും പറയേണ്ട ആവശ്യമില്ല. മുന്‍പേ പറഞ്ഞ് പറഞ്ഞ് മടുത്ത കാര്യമാണ്. ഞാന്‍ പറയുമ്പോള്‍ പുള്ളിക്ക് വല്ലാതെ റീച്ച് കിട്ടും. അതുവേണ്ട, അതുകൊണ്ട് പറയേണ്ട ആവശ്യമില്ലല്ലോ. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു ഞാന്‍. ആ സീസണില്‍ അഖില്‍ മാരാര്‍ ഉണ്ടായിരുന്നെങ്കില്‍ ഓടും.. കണ്ടം വഴി ഓടും,' എന്നായിരുന്നു ഷിയാസ് പറഞ്ഞത്.

അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല എന്നും ബിഗ് ബോസ് ഈ ലോകത്തിലെ എല്ലാവരും കണ്ടുവെന്നാണ് പുള്ളിയുടെ വിചാരം എന്നും ഷിയാസ് പരിഹസിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അഖില്‍ മാരാര്‍ ട്വന്റി-20 യില്‍ ചേര്‍ന്നത്. നേരത്തെ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് അഖിലിനെ പരിഗണിച്ചേക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ സീറ്റില്ല എന്ന് ഉറപ്പായതിന് പിന്നാലെയാണ് അഖില്‍ മാരാര്‍ ട്വന്റി 20 യില്‍ ചേര്‍ന്നത്. പിന്നാലെ അഖിലിനെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയായി ട്വന്റി-20 പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+