പ്രൊഫഷണല്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ തയ്യാര്‍; കെപിസിസിയോട് സീറ്റ് ആവശ്യപ്പെട്ട് എഐപിസി
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്. 2016 ലും 2021 ലും കോണ്‍ഗ്രസിനും യുഡിഎഫിനുമേറ്റ പരാജയത്തില്‍ നിന്ന് കരകയറാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തൊട്ട് അതീവ ജാഗ്രതയിലാണ് പാര്‍ട്ടി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി തീരുമാനം.
അതിനിടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരേയും പരിഗണിക്കണം എന്ന് നേതൃത്വത്തോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ വര്‍ക്കിംഗ് പ്രൊഫഷണലുകളുടെയും സംരംഭകരുടെയും സംഘടനയായ പ്രൊഫഷണല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസിന്റെ പോഷകസംഘടനകളിലൊന്ന് കൂടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളേയും പരിഗണിക്കണം എന്ന് പ്രൊഫഷണല്‍ കോണ്‍ഗ്രസ്, കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങളെ പരിഗണിക്കേണ്ട സീറ്റുകളുടെ ലിസ്റ്റും പ്രൊഫഷണല്‍ കോണ്‍ഗ്രസ്, കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇത് സംബന്ധിച്ച് അനുകൂല മറുപടി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. നേതൃത്വം അംഗീകരിച്ചാല്‍ കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള എറണാകുളം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ തന്നെയായിരിക്കും പ്രൊഫഷണല്‍ കോണ്‍ഗ്രസിന് സീറ്റ് ലഭിക്കുക.
അങ്ങനെയെങ്കില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളില്‍ ചിലര്‍ തന്നെ മത്സരരംഗത്തുണ്ടാകും. പ്രൊഫഷണല്‍ കോണ്‍ഗ്രസ് എറണാകുളം ഘടകം പ്രസിഡന്റും ഐടി വെര്‍ട്ടിക്കലിന്റെ സ്റ്റേറ്റ് ഹെഡുമായ എല്‍ദോ ചിറക്കാച്ചലില്, ഓള് ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരള പ്രസിഡന്റ് രഞ്ജിത് ബാലന് എന്നിവരെ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിച്ചേക്കും എന്നാണ് വിവരം.
സജീവ രാഷ്ട്രീയത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള തൊഴിലാളി പ്രൊഫഷണലുകള്‍, സംരംഭകര്‍, വിദഗ്ദ്ധര്‍ എന്നിവരാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ജോലിക്കൊപ്പം രാഷ്ട്രീയത്തിലും സജീവമായി ഇടപെടുന്നവരാണ് തങ്ങള്‍ എന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം വേണം എന്നുമാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് കെപിസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2017 ല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശാനുസരണമാണ് ഓള് ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സ്ഥാപിതമാകുന്നത്. ശശി തരൂര്‍ ആയിരുന്നു ദേശീയ തലത്തില്‍ ആദ്യത്തെ ചെയര്മാന്. മാത്യു കുഴല്നാടന് ആയിരുന്നു കേരളത്തിലെ ചെയര്മാന്. ദിവസങ്ങള്‍ക്ക് മുമ്പ് യുഡിഎഫിന്റെ പ്രകടനപത്രികയിലേക്ക് ഓഫീസ് വെല്‍നസ് പോളിസി 2026 എന്ന നയരേഖ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ചിരുന്നു.
കേരളത്തിലെ പ്രൊഫഷണല്‍ സമൂഹത്തിന്റെ അന്തസ്സും സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എഐപിസി കേരള ഘടകം പുറത്തിറക്കിയ നയരേഖ പ്രതിപക്ഷ നേതാവ് വിഡി സതീശന്, കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയര്മാന് ബെന്നി ബെഹനാന് എം.പി എന്നിവര്‍ക്ക് കൈമാറിയിരുന്നു.
-
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും? -
യു.ഡി.എഫ് കോട്ട തകർക്കാൻ 'ഷൈലജ ടീച്ചർ'; പേരാവൂരിൽ ഇത്തവണ മത്സരം കടുക്കും -
നേതാക്കൾ പല വഴിക്ക്, ശശീന്ദ്രൻ മാറിനിൽക്കണമെന്ന് യുവനിര; എൻസിപിയുടെ ഒരു സീറ്റ് സിപിഎം ‘ഹൈജാക്ക്’ ചെയ്യുമോ? -
സ്വർണം വില മൂക്കും കുത്തി വീഴും, ചരിത്രം ആവർത്തിക്കും; 75000ത്തിനും താഴേക്ക് പോകുമോ? -
ശ്രീകണ്ഠന് നായരെ കൊട്ടി അരുണ്‍കുമാര്‍; ചായക്കപ്പ് ഉപേക്ഷിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി -
ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ കൂട്ടപ്പിരിച്ചുവിടല്‍; ജോലി പോയത് 40 % പേര്‍ക്ക്: ഗര്‍ഭിണിക്കും ജോലി പോയി -
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊച്ചി മെട്രോയിൽ ജോലി ഒഴിവ്; 1.20 ലക്ഷം വരെ ശമ്പളം..സ്ഥിര നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കൂ -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
'വിജയ് തൃഷയുടെ വെറും കളിപ്പാവ, സംഗീതയുടെ കുടുംബ ജീവിതം തകർത്തത് ഇരുവരും തമ്മിലെ വഴിവിട്ട ബന്ധം'; സുചിത്ര -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും, ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍, ധനജ്യോതിഷം















Click it and Unblock the Notifications