യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്‌പോള്‍ സര്‍വേ പുറത്ത്
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഭൂരിപക്ഷം പ്രവചിച്ച് ലോക്‌പോള്‍ സര്‍വേ. ആകെയുള്ള 140 സീറ്റില്‍ യു ഡി എഫിന് 77 മുതല്‍ 81 സീറ്റ് വരെ ലഭിച്ചേക്കും എന്നാണ് ലോക്‌പോള്‍ സര്‍വേയുടെ പ്രവചനം. മാര്‍ച്ച് 16 മുതല്‍ 31 വരെ 36400 പേരില്‍ നിന്നാണ് അഭിപ്രായം തേടിയത് എന്ന് ലോക്‌പോള്‍ സര്‍വേ വ്യക്തമാക്കുന്നു. യു ഡി എഫിന് ആകെ വോട്ട് വിഹിതത്തിന്റെ 42 ശതമാനം തൊട്ട് 44 ശതമാനം വരെ ലഭിക്കും.
അതേസമയം എല്‍ ഡി എഫിന് 58 സീറ്റ് മുതല്‍ 62 സീറ്റ് വരെയായിരിക്കും ലഭിക്കുക. എല്‍ ഡി എഫിന് 39 ശതമാനം തൊട്ട് 41 ശതമാനം വരെ വോട്ട് ഷെയര്‍ ലഭിക്കും. എന്‍ ഡി എയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ സീറ്റും 14 ശതമാനം തൊട്ട് 16 ശതമാനം വരെ സീറ്റുമാണ് ലോക്‌പോള്‍ സര്‍വേയുടെ പ്രവചനം. സീറ്റെണ്ണത്തില്‍ 19 സീറ്റിന്റെ വ്യത്യാസം എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ ഉണ്ടാകും എന്നാണ് സര്‍വേയില്‍ പറയുന്നത്.

എന്നാല്‍ വോട്ട് വിഹിതത്തില്‍ കേവലം 3 ശതമാനത്തിന്റെ മാത്രം വ്യത്യാസമായിരിക്കും ഉണ്ടായിരിക്കുക. അതേസമയം ഒരു മാസം മുന്‍പ് ലോക്‌പോള്‍ സര്‍വേയില്‍ യുഡിഎഫിന് വോട്ടുവിഹിതവും സീറ്റെണ്ണവും ഇതില്‍ കൂടുതലായിരുന്നു പ്രവചിച്ചിരുന്നത്. കേരള നിയമസഭയില്‍ യുഡിഎഫിന് 81 മുതല്‍ 86 വരെ സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു ഫെബ്രുവരി 9 നും ഫെബ്രുവരി 24 നും ഇടയില്‍ നടത്തിയ സര്‍വേയില്‍ പറഞ്ഞിരുന്നത്.
യുഡിഎഫിന് 43 മുതല്‍ 45 ശതമാനം വരെ വോട്ട് ലഭിക്കുമെന്നും പറഞ്ഞിരുന്നു. അന്ന് എല്‍ഡിഎഫിന് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും 51 മുതല്‍ 59 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നുമായിരുന്നു പ്രവചനം. എല്‍ഡിഎഫ് 39 മുതല്‍ 41 ശതമാനം വരെ വോട്ട് നേടുമെന്നായിരുന്നു പ്രവചനം. എന്‍ഡിഎയുടെ വോട്ട് വിഹിതം 13 മുതല്‍ 15 ശതമാനം വരെയാകുമെന്നും പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെ നേടിയേക്കും എന്നുമായിരുന്നു പ്രവചനം.
മറ്റ് പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മൊത്തം വോട്ടിന്റെ 2 മുതല്‍ 3 ശതമാനം വരെ നേടുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. ഫെബ്രുവരി 9 നും ഫെബ്രുവരി 24 നും ഇടയിലാണ് ലോക്പോള്‍ സര്‍വേ നടത്തിയതെന്ന് ഏജന്‍സിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ പങ്കിട്ട ഒരു പോസ്റ്റില്‍ പറയുന്നു. ഫെബ്രുവരി 27 നായിരുന്നു ഈ പ്രീപോള്‍ സര്‍വേ ലോക്‌പോള്‍ പങ്ക് വെച്ചിരുന്നത്.
എന്നാല്‍ ഒരു മാസത്തിന് ശേഷം യുഡിഎഫിന്റെ പ്രകടനം ശോഷിക്കുന്നു എന്നും എല്‍ഡിഎഫ് മെച്ചപ്പെടുന്നു എന്നുമാണ് പ്രവചനം. യുഡിഎഫിന് 81 മുതല്‍ 86 വരെ സീറ്റ് പ്രവചിച്ചിരുന്നിടത്ത് നിന്ന് ഇന്ന് 77 മുതല്‍ 81 വരെ സീറ്റ് എന്നതിലേക്ക് കുറഞ്ഞു. അതേസമയം എല്‍ഡിഎഫിന് 51 മുതല്‍ 59 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്ന് പറഞ്ഞിടത്ത് നിന്ന് ഇന്ന് അത് 58 സീറ്റ് മുതല്‍ 62 സീറ്റ് വരെയായിട്ടുമുണ്ട്.












Click it and Unblock the Notifications