Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫിന് തുടര്‍ഭരണം, 78 സീറ്റ് വരെ ലഭിക്കുമെന്ന് ഇലക്ഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍

കേരളത്തിലെ ഈ തിരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയിലെ വോട്ടുകളായിരിക്കും നിര്‍ണായകമായിരിക്കുക എന്ന് ഇലക്ഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ എംകെ ആനന്ദ്. എല്‍ഡിഎഫ് വീണ്ടും അധികാരം പിടിക്കാനാണ് സാധ്യത എന്നും അദ്ദേഹം നിരീക്ഷിച്ചു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല എന്നും അദ്ദേഹം പറഞ്ഞതാണ് മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് മണിക്കൂറിനുള്ളില്‍ പെരുമഴ പെയ്യും; മലപ്പുറമടക്കം മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്
മൂന്ന് മണിക്കൂറിനുള്ളില്‍ പെരുമഴ പെയ്യും; മലപ്പുറമടക്കം മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇത്തവണ വലിയ പോളിംഗാണ് രേഖപ്പെടുത്തിയത്. ഇത് ഭരണമാറ്റത്തിന്റെ സൂചനയാണ് എന്നാണ് യുഡിഎഫ് വിലയിരുത്തല്‍. എന്നാല്‍ ഇത് ശരിയല്ല എന്ന് ആനന്ദ് പറയുന്നു. ഉയര്‍ന്ന പോളിംഗാണെങ്കിലും സംസ്ഥാനത്ത് ഒരു തരംഗം പ്രകടമല്ല എന്നാണ് ആനന്ദ് പറയുന്നത്. ഇത്തവണ 79.63% ആയിരുന്നും സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിംഗ്. ഈ പോളിംഗ് ശതമാനവും വോട്ടുവിഹിതവും അതേപടി സീറ്റുകളായി മാറണമെന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Kerala Election 2026

2021-നെ അപേക്ഷിച്ച് ഏകദേശം എല്ലാ സീറ്റുകളിലും പോളിംഗ് വര്‍ധിച്ചിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എസ് ഐ ആര്‍ അടക്കമുള്ള നടപടികള്‍ കാരണം വോട്ടര്‍ പട്ടികയിലെ ചെറിയ കുറവിന് ശേഷവും വോട്ടര്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് സാങ്കേതികമായ വര്‍ധനവ് അല്ല എന്നും മറിച്ച് യഥാര്‍ഥ പങ്കാളിത്തത്തിലുണ്ടായ വര്‍ധനവാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്‍പിജി, പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍; നഷ്ടം താങ്ങാനാകുന്നില്ല
എല്‍പിജി, പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍; നഷ്ടം താങ്ങാനാകുന്നില്ല

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഏകദേശം 10 ലക്ഷം വോട്ടുകള്‍ ആണ് അധികമായി രേഖപ്പെടുത്തിയത്. മലബാര്‍ മേഖലയിലാണ് വോട്ടര്‍മാരുടെ പങ്കാളിത്തം കൂടിയത്. മധ്യകേരളത്തില്‍ മിതമായ വര്‍ധനവും തെക്കന്‍ കേരളത്തില്‍ താരതമ്യേന കുറഞ്ഞ വളര്‍ച്ചയും ആണ് ഉള്ളത്. എന്നാല്‍ സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു എങ്കില്‍ പ്രതിപക്ഷം ഘടനാപരമായി ശക്തമായ മധ്യ, തെക്കന്‍ കേരളത്തിലും വോട്ടര്‍മാരുടെ പങ്കാളിത്തത്തില്‍ വര്‍ധനവുണ്ടാകുംമായിരുന്നു.

എന്നാല്‍ അങ്ങനെയൊരു പാറ്റേണ്‍ ഇവിടെ കാണുന്നില്ല എന്ന് ആനന്ദ് പറയുന്നു. മലബാറിലെ ഉയര്‍ന്ന പോളിംഗ് ന്യൂനപക്ഷങ്ങള്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു എന്നതിന്റെ സൂചനയാണ് എന്ന് കണക്കാക്കുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളില്‍ മാത്രമല്ല, മറ്റു മണ്ഡലങ്ങളിലും, എല്‍ഡിഎഫ് അനുകൂല മണ്ഡലങ്ങളിലും പോളിംഗ് വര്‍ധിച്ചിട്ടുണ്ട്.

പിണറായി പ്രതിപക്ഷ നേതാവാകില്ല; വിഡി സതീശനും തെറിക്കും, ഫലം വന്നാല്‍ രാഷ്ട്രീയ ചിത്രം മാറും

ഈ മണ്ഡലങ്ങളില്‍ വ്യാപകമായ ഒരു ഏകീകരണം നടന്നെങ്കില്‍ മാത്രമേ സംസ്ഥാനത്ത് മാറ്റമുണ്ടാകുകയുള്ളൂ. എന്നാല്‍ അത്തരമൊരു സാഹചര്യത്തെ സാധൂകരിക്കാന്‍ തക്ക തെളിവുകളോ കണക്കുകളോ മുന്നിലില്ല എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ വോട്ടര്‍മാര്‍ വലിയ അളവില്‍ വോട്ട് ചെയ്തിട്ടുണ്ട്. സ്ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തം സാമൂഹിക ക്ഷേമവുമായും പ്രാദേശിക തലത്തിലുള്ള ഭരണവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനാല്‍ തന്നെ ഇത് ഒരു ഏകീകൃത ഭരണവിരുദ്ധ വോട്ടായി പരിണമിക്കണമെന്നില്ല എന്നും അദ്ദേഹം വിലയിരുത്തുന്നു. ലഭിക്കുന്ന വോട്ട് വിഹിതം സീറ്റുകളാക്കി മാറ്റാന്‍ എല്‍ഡിഎഫിനായിരിക്കും സാധിക്കുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് 72-നും 78-നും ഇടയില്‍ സീറ്റ് നേടിയേക്കും എന്നാണ് അദ്ദേഹം പറയുന്നത്. യുഡിഎഫ് 60 മുതല്‍ 66 വരെ സീറ്റുകള്‍ നേടിയേക്കാം.

എന്നാല്‍ മലബാറിലെ വോട്ടര്‍മാരുടെ വലിയ പങ്കാളിത്തം യുഡിഎഫിന് അനുകൂലമായ ഒരു തരംഗം സൃഷ്ടിച്ചാല്‍ ഈ സ്ഥിതി മാറും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+