Get Updates
Get notified of breaking news, exclusive insights, and must-see stories!

തരംഗമെങ്കില്‍ മുഴുവന്‍ സീറ്റിലും വിജയിക്കുമെന്ന് മുസ്ലീം ലീഗ്; 'ന്യൂനപക്ഷ ഏകീകരണം ഉണ്ടായി'

മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ എത്തും എന്ന് മുസ്ലീം ലീഗിന്റെ വിലയിരുത്തല്‍. 140 സീറ്റില്‍ 85 ഓളം സീറ്റ് യുഡിഎഫ് നേടും എന്നാണ് ലീഗ് വിലയിരുത്തല്‍. മുസ്ലീം ലീഗിന് മിന്നുന്ന വിജയം ഉണ്ടാകും എന്നാണ് പാര്‍ട്ടി നടത്തിയ സര്‍വേയുടെയും ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിനും ശേഷമുള്ള നിഗമനം. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അവകാശപ്പെട്ട 100 ലേറെ സീറ്റ് എന്ന വാദം ലീഗ് ഉയര്‍ത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.

മുസ്ലീം ലീഗ് ഇത്തവണ 27 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ 21 മുതല്‍ 24 വരെ സീറ്റിലും വിജയിക്കും എന്നും യുഡിഎഫ് തരംഗമുണ്ടായാല്‍ എല്ലാ സീറ്റിലും വിജയിക്കും എന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാണക്കാട് കുടുംബാംഗങ്ങള്‍ നേരിട്ട് പ്രചാരണം നയിച്ചത് ഗുണം ചെയ്തു എന്നാണ് മുസ്ലീം ലീഗിന്റെ നിരീക്ഷണം. സംസ്ഥാന സര്‍ക്കാരിനെതിരെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ട് എന്നാണ് ലീഗ് പറയുന്നത്.

Kerala Election 2026

ശക്തമായ ഭരണവിരുദ്ധ വികാരമാണ് താഴെത്തട്ടിലുള്ളത്. ഇത് തിരഞ്ഞെടുപ്പില്‍ അലയടിച്ചു. മലപ്പുറത്ത് മുസ്ലീം ലീഗ് മത്സരിച്ച 12 സീറ്റിലും വിജയം സുനിശ്ചിതമാണ് എന്നും കോണ്‍ഗ്രസ് ഐക്യത്തോടെ പ്രവര്‍ത്തിച്ചത് ഗുണം ചെയ്യും എന്നും ഇന്നലെ ചേര്‍ന്ന നേതൃയോഗം വിലയിരുത്തി. യുഡിഎഫിന് ഇത്തവണ അധികാരം ലഭിക്കും എന്ന് തന്നെയാണ് കോണ്‍ഗ്രസിന്റേയും വിലയിരുത്തല്‍.

തിരഞ്ഞെടുപ്പിന് മുന്‍പ് ടീം യുഡിഎഫ് 100 ലേറെ സീറ്റ് നേടും എന്ന് പറഞ്ഞ വിഡി സതീശന്‍ വോട്ടെടുപ്പിന് ശേഷവും ഇത് ആവര്‍ത്തിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും ഇതേ അവകാശവാദം ഉന്നയിക്കുന്നുണ്ട്. കൃത്യമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എഐസിസി വേണുഗോപാല്‍ പറഞ്ഞു.

യുഡിഎഫ് പൂര്‍ണ്ണ ആത്മവിശ്വാസത്തിലെന്നും കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്നുമാണ് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തില്‍ യുഡിഎഫിന് വിസ്മയകരമായ വിജയം ഉണ്ടാകുമെന്നും 100 ലധികം സീറ്റുകള്‍ നേടുമെന്നും ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രനും അവകാശപ്പെട്ടു. അതേസമയം വോട്ടെടുപ്പിന് മുന്‍പ് പുറത്തുവന്ന മിക്ക പ്രീ പോള്‍ സര്‍വേകളും സംസ്ഥാനത്ത് ശക്തമായ മത്സരം നടക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്.

ഇരുകക്ഷികള്‍ക്കും അനുകൂലമായ തരംഗം നിലനില്‍ക്കുന്നില്ല എന്നും നേരിയ ഭൂരിപക്ഷത്തിലായിരിക്കും പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുക എന്നാണ് മിക്ക സര്‍വേകളും പറയുന്നത്. ഏപ്രില്‍ 29 നാണ് എക്‌സിറ്റ് പോളുകള്‍ പുറത്തുവരുന്നത്. മേയ് നാലിന് ഫലമറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+