എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് റിപ്പോര്‍ട്ടര്‍ ടിവി പ്രീപോള്‍ സര്‍വേ; യുഡിഎഫിന് പരമാവധി 71 സീറ്റ്!
കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് റിപ്പോര്‍ട്ടര്‍ ടിവി പ്രീപോള്‍ സര്‍വേ. ആകെയുള്ള 140 സീറ്റില്‍ എല്‍ഡിഎഫിന് 68 സീറ്റ് മുതല്‍ 84 സീറ്റ് വരെ ലഭിച്ചേക്കാം എന്നാണ് പ്രവചനം. യുഡിഎഫിന് 55 സീറ്റ് മുതല്‍ 71 വരെ ലഭിച്ചേക്കാം. എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ 3 സീറ്റ് വരെ ലഭിച്ചേക്കാം എന്നും പ്രീപോള്‍ സര്‍വേയില്‍ പറയുന്നു. പല മണ്ഡലങ്ങളിലും ശക്തമായ പോരാട്ടം നടക്കുന്നു എന്നാണ് സര്‍വേയില്‍ പറയുന്നത്.
പേരാവൂര്‍, നാദാപുരം, കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, തിരൂര്‍, തവനൂര്‍, തൃത്താല, കോങ്ങാട്, കൊച്ചി, തൃപ്പുണ്ണിത്തുറ, കോതമംഗലം, ആറന്മുള, കുന്നത്തൂര്‍, ചടയമംഗലം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, നേമം എന്നീ മണ്ഡലങ്ങളില്‍ ഒപ്പത്തിനൊപ്പമായ മത്സരമാണ് നടക്കുന്നത് എന്നും പ്രീപോള്‍ സര്‍വേയില്‍ പറയുന്നു. വടക്കന്‍ കേരളത്തിലെ ആകെയുള്ള 60 സീറ്റില്‍ 25-34 സീറ്റുകള്‍ യുഡിഎഫിനും 26-34 സീറ്റുകള്‍ വരെ എല്‍ഡിഎഫിനും 0-1 സീറ്റ് എന്‍ഡിഎയ്ക്കും ലഭിക്കും.

മധ്യകേരളത്തിലെ 41 സീറ്റില്‍ എല്‍ഡിഎഫും യുഡിഎഫും 19 മുതല്‍ 22 സീറ്റുകള്‍ വരെ നേടിയേക്കാം എന്നാണ് പ്രവചനം. എന്‍ഡിഎയ്ക്ക് സീറ്റൊന്നും ലഭിക്കില്ല. തെക്കന്‍ കേരളത്തിലെ 39 സീറ്റില്‍ 23 മുതല്‍ 28 വരെ സീറ്റുകള്‍ എല്‍ഡിഎഫും 11 മുതല്‍ 15 വരെ സീറ്റുകള്‍ യുഡിഎഫും 0-2 വരെ സീറ്റുകള്‍ എന്‍ഡിഎയും നേടിയേക്കാം എന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പ്രീപോള്‍ സര്‍വേയില്‍ പറയുന്നത്.
കാസര്‍കോട് എല്‍ഡിഎഫിന് മൂന്ന് സീറ്റും യുഡിഎഫിന് 1-2 സീറ്റും എന്‍ഡിഎയ്ക്ക് 0-1 സീറ്റും ആണ് പ്രവചിക്കുന്നത്. കണ്ണൂരില്‍ എല്‍ഡിഎഫ് 8-9, യുഡിഎഫ് 2-3, വയനാട്ടില്‍ എല്‍ഡിഎഫ് 1, യുഡിഎഫ് 2, കോഴിക്കോട് എല്‍ഡിഎഫ് 6-9, യുഡിഎഫ് 4-7, മലപ്പുറം എല്‍ഡിഎഫ് 1-3, യുഡിഎഫ് 13-15, പാലക്കാട് എല്‍ഡിഎഫ് 7-9, യുഡിഎഫ് 3-5, തൃശൂര്‍ എല്‍ഡിഎഫ് 9, യുഡിഎഫ് 4, എറണാകുളം എല്‍ഡിഎഫ് 2-5, യുഡിഎഫ് 9-14 എന്നിങ്ങനെയാണ് പ്രവചനം.
ഇടുക്കി എല്‍ഡിഎഫ് 3, യുഡിഎഫ് 2, കോട്ടയം എല്‍ഡിഎഫ് 5, യുഡിഎഫ് 4, ആലപ്പുഴ എല്‍ഡിഎഫ് 5, യുഡിഎഫ് 4, പത്തനംതിട്ട എല്‍ഡിഎഫ് 3-4, യുഡിഎഫ് 1-2, കൊല്ലം എല്‍ഡിഎഫ് 6-8, യുഡിഎഫ് 3-5, തിരുവനന്തപുരം എല്‍ഡിഎഫ് 9-11, യുഡിഎഫ് 3-4, എന്‍ഡിഎ 0-2 എന്നിങ്ങനെയായിരിക്കും സീറ്റ് നില എന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പ്രീപോള്‍ സര്‍വേയില്‍ പറയുന്നത്.












Click it and Unblock the Notifications