Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ചെയ്ത നല്ല കാര്യങ്ങള്‍ തുടരുമെന്ന് പിഷാരടി; പ്രചരണത്തിന് രാഹുല്‍ വരുമോ? മറുപടി

പാലക്കാട്: പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട്ടെത്തി പ്രചരണം തുടങ്ങാന്‍ നടന്‍ രമേഷ് പിഷാരടി. പാലക്കാട് എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ മുന്‍ എം എല്‍ എ ഷാഫി പറമ്പിലും നിലവിലെ എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലും ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ച തന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് പിഷാരടി പറഞ്ഞു. എംഎല്‍എമാരെന്ന നിലയില്‍ ഷാഫിയും രാഹുലും പാലക്കാട്ട് വിപ്ലവാത്മകരമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു.

അക്ഷയ തൃതീയ വരുന്നു... കിതപ്പ് മാറ്റാന്‍ സ്വര്‍ണം, ഇനിയങ്ങോട്ട് വില കുതിക്കും? ഇപ്പോള്‍ വാങ്ങണോ
അക്ഷയ തൃതീയ വരുന്നു... കിതപ്പ് മാറ്റാന്‍ സ്വര്‍ണം, ഇനിയങ്ങോട്ട് വില കുതിക്കും? ഇപ്പോള്‍ വാങ്ങണോ

രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ എപ്പോഴും ഉണ്ടായിട്ടുണ്ടെന്നും ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പിഷാരടി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ ഇരിക്കുന്ന വിഷയം അനുകൂലമായാലും പ്രതികൂലമായാലും അദ്ദേഹം തന്നെ അനുഭവിക്കണം. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുലിനെ ഫോണില്‍ വിളിച്ചിരുന്നു..

Kerala Election 2026

രാഹുല്‍ എനിക്കുവേണ്ടി ഇറങ്ങുമോ എന്ന കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരെന്ന നിലയില്‍ ഷാഫിയും രാഹുലും പാലക്കാട്ട് വിപ്ലവാത്മകരമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ പിന്തുടര്‍ച്ച എന്റെ ഭാഗത്തു നിന്നുണ്ടാകും. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് രാഹുലിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നു മാറ്റിയതാണ്.

പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം

എംഎല്‍എ സ്ഥാനം രാജി വെക്കണോ എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. രാഹുല്‍ 13 വീടുകള്‍ വെച്ചുകൊടുത്തിട്ടുണ്ട്. എട്ടോ പത്തോ വീടുകളുടെ നിര്‍മാണം പാതിയില്‍ നില്‍ക്കുകയാണ്. അതിനെ പിന്തുണയ്ക്കുന്നില്ല എന്നു പറയാന്‍ പറ്റില്ലല്ലോ. നല്ല കാര്യങ്ങളെ പിന്തുണയ്ക്കുകയാണ് മുന്നിലുള്ള കാര്യം എന്നും പിഷാരടി പറഞ്ഞു. പാലക്കാട് തന്റെ ജന്മനാടാണ് എന്നും അദ്ദേഹം പറഞ്ഞു.

'കുഴല്‍മന്ദത്താണ് അമ്മയുടെ നാട്. പിതാവ് ജോലിക്കായി വെള്ളൂരിലേക്ക് വന്നതുകൊണ്ട് പില്‍ക്കാലത്ത് തൃപ്പൂണിത്തുറയില്‍ താമസമാക്കുകയായിരുന്നു. ജന്മനാട്ടില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനാകുന്നത് ഭാഗ്യമായി കരുതുന്നു,' പിഷാരടി പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം അറിഞ്ഞതോടെ മമ്മൂട്ടിയെ കണ്ട് സംസാരിച്ചിരുന്നു എന്നും അദ്ദേഹത്തില്‍ നിന്ന് അനുഗ്രഹം വാങ്ങി എന്നും പിഷാരടി വ്യക്തമാക്കി.

2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും!
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും!

ദിവസവും രാഷ്ട്രീയ വിഷയങ്ങളിലടക്കം അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്താറുണ്ട്. പാലക്കാട് വിജയിച്ചാല്‍ മമ്മൂട്ടിയെ അവിടെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചലച്ചിത്ര താരങ്ങളെയാരെയും താന്‍ നിര്‍ബന്ധിച്ച് പ്രചാരണത്തിനു കൊണ്ടുവരില്ല എന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു. മുമ്പ് ഉപതിരഞ്ഞെടുപ്പുകള്‍ വന്നപ്പോഴെല്ലാം തന്റെ പേര് ഉയര്‍ന്നുവന്നിരുന്നെന്നും അന്നൊന്നും മത്സരിക്കുന്ന കാര്യം ആലോചിച്ചിരുന്നില്ലെന്നും പിഷാരടി പറഞ്ഞു.

പാലക്കാട് നില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മുഖ്യ എതിരാളി ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+