തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലേക്ക് ഒഴുകുന്നത് കോടികളുടെ കുഴല്‍പ്പണം;സംഘത്തിന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ കേരളത്തിലേക്ക് ഒഴുകുന്നത് കോടികളുടെ കുഴല്‍പ്പണം. സ്വര്‍ണക്കട്ടികളും പണക്കെട്ടുകളും ഒളിപ്പിച്ച് കടത്തുന്നതിന്റെ രഹസ്യം കുഴല്‍പ്പണ വിതരണ സംഘത്തിലെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചയാണ് ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയത്.
പരിശോധനകളില്‍ പെട്ടെന്ന് അന്വേഷണ സംഘത്തിന് പിടിക്കാന്‍ കഴിയാത്ത വിധം വിദഗ്ധമായാണ് കുഴല്‍പ്പണ സംഘങ്ങള്‍ പണവും സ്വര്‍ണവും കടത്തുന്നത്. വാഹനങ്ങളും രഹസ്യ അറകള്‍ കണ്ടെത്തണമെങ്കിലും ഈ മേഖലയില്‍ ഉള്ളവരുടെ സഹായം ആവശ്യമാണ്.

ഹവാല സംഘങ്ങളുമായി ബന്ധമുള്ളവര്‍ ഒറ്റു കൊടുക്കാതെ വാഹനങ്ങളുടെ രഹസ്യ അറയില്‍ സൂക്ഷിക്കുന്ന പണം കണ്ടെത്താനാവില്ലെന്ന് കുഴല്‍പ്പണ സംഘം വെളിപ്പെടുത്തുന്നു.
ഡ്രൈവറുടെ സീറ്റിന് താഴെയുള്ള ചെറിയ ലിവര്‍ വലിച്ചാല്‍ രഹസ്യ അറ തുറക്കും. ചെറുകാറിന്റെ ഹാന്‍ഡ്‌ബ്രേക്കിന് താഴെയുള്ള അറയില്‍ അഞ്ചേ ആറോ കോടി രൂപ വേണമെങ്കിലും കാറില്‍ ഒപ്പമുള്ളവര്‍ പോലും അറിയാതെ കടത്താമെന്ന് സംഘത്തിലെ ഒരാള്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications