കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍കെജി പിള്ളേര്‍ക്കും വോട്ടോ? തിരഞ്ഞെടുപ്പ് നടത്തിയത് ഇലക്ഷന്‍ കമ്മീഷന്‍ നേരിട്ട് !!!

  • By Vishnu
Google Oneindia Malayalam News

കോട്ടയം: നഴ്‌സറിപ്പിള്ളേര്‍ക്കും വോട്ടവകാശമോ എന്ന് ചോദിച്ച് വരേണ്ട, സംഗതി സത്യമാണ്. നഴ്‌സറി ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ ക്യൂ നിന്ന് വോട്ട് ചെയ്തു. നേതൃത്ത്വം നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് ! കോട്ടയം അസിസ്റ്റന്റ് ജില്ലാ കളക്ടര്‍ ആയിരുന്നു വരണാധികാരി.

മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലെ പാര്‍ലമെന്‍റ് ഇലക്ഷനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നേതൃത്വത്തില്‍ നടന്നത്. സ്‌കൂള്‍തലത്തില്‍ തന്നെ കുട്ടികളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയകളെ സംബന്ധിച്ച് അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വോട്ടിംഗ് യന്ത്രമൊക്കെ ഉപയോഗിച്ച് തിരിഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്.

Labour India public school

ചിത്രം: ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍

ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സ്‌കൂളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നേതൃത്വത്തില്‍ സ്‌കൂള്‍ ലീഡറെ തിരഞ്ഞെടുക്കുന്നത്. ശരിക്കും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനെത്തിയ ആവശത്തിലായിരുന്നു കുട്ടികള്‍. ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലെ 619 കുട്ടികള്‍ വിരലില്‍ മഷിയൊക്കെ പുരട്ടി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. സ്‌കൂള്‍ പാര്‍ലമെന്റ് പ്രസിഡന്റ്, സ്‌കൂള്‍ ഹെഡ് ബോയ്, ഹെഡ് ഗേള്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ എന്നിവരയാണ് കുട്ടികള്‍ തിരഞ്ഞെടുത്തത്. പ്രിസൈഡിംഗ് ഓഫീസര്‍മാരും പോളിംഗ് ഓഫീസറുമെല്ലാം നിര്‍ദ്ദേശങ്ങളുമായി ഉണ്ടായിരുന്നു.

കേരളത്തില്‍ പഠിച്ചിട്ടെന്ത് കാര്യം; എഞ്ചിനിയറിംഗ് സീറ്റ് ഒഴിഞ്ഞ് കിടക്കുന്നതിന് കാരണമറിയാമോ?കേരളത്തില്‍ പഠിച്ചിട്ടെന്ത് കാര്യം; എഞ്ചിനിയറിംഗ് സീറ്റ് ഒഴിഞ്ഞ് കിടക്കുന്നതിന് കാരണമറിയാമോ?

സ്‌കൂള്‍ ലീഡറെ തിരഞ്ഞെടുക്കാനാണെങ്കിലും മത്സരത്തിന് ആളുണ്ടായിരുന്നു. 20 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. സ്‌കൂള്‍ ഐഡികാര്‍ഡ് വോട്ടേഴ്‌സ് ഐഡിയാക്കിയാണ് കുട്ടികളെത്തിയത്. ആദ്യമൊരു മോക് പോളും നടന്നിരുന്നു. അതുകൊണ്ട് വോട്ടൊന്നും അസാധുവായില്ലത്രേ.

 ലയനത്തെ എതിര്‍ത്ത ചീഫ് ജനറല്‍മാനേജറെ സ്ഥലം മാറ്റി; എസ്ബിടി ജീവനക്കാര്‍ പുറത്തിറങ്ങി പ്രതിഷേധിച്ചു... ലയനത്തെ എതിര്‍ത്ത ചീഫ് ജനറല്‍മാനേജറെ സ്ഥലം മാറ്റി; എസ്ബിടി ജീവനക്കാര്‍ പുറത്തിറങ്ങി പ്രതിഷേധിച്ചു...

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ജസ്റ്റിസ് ഭാസ്‌കരന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഡെപ്യൂട്ടി ജില്ലാ കളക്ടറും തഹസില്‍ദാരുമൊക്കെ വന്ന് തിരഞ്ഞെടുപ്പ് നടത്തിയ അമ്പരപ്പിലാണ് സ്‌കൂളിലെ കുട്ടികള്‍. ഇനിയിപ്പോ വലുതാകുമ്പോ വോട്ട് ചെയ്യാന്‍ ആരും പറഞ്ഞ് തരേണ്ടെന്നാണ് ചില മിടുക്കന്‍മാര്‍ പ്രതികരിച്ചത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Kerala Election Commission conducts school poll in Kottayam for first time,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X