Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Election Date: കേരളത്തിലെ വോട്ടെടുപ്പ് തിയതി പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; സമയക്രമം ഇങ്ങനെ

തിരുവനന്തപുരം/ ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആകെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞൈടുപ്പ് നടക്കുന്നത്. കേരളത്തില്‍ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇത് പ്രകാരം സംസ്ഥാനത്ത് ഏപ്രില്‍ 26 -നാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിന് ഫലമറിയാം. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ചില മണ്ഡലങ്ങളില്‍ ബിജെപി കൂടി സ്വാധീനം ചെലുത്തുന്നതിനാല്‍ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ് ഉള്ളത്. എല്‍ഡിഎഫും യുഡിഎഫും 20 ലോക്‌സഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡിഎയില്‍ 16 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്.

2024 LOKSABHA ELECTION

നാല് സീറ്റുകളിലേക്ക് കൂടി ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. നിലവില്‍ 2016 മുതല്‍ സംസ്ഥാനം ഭരിക്കുന്നത് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫാണ്. എന്നാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 ല്‍ 19 സീറ്റും യുഡിഎഫിനൊപ്പമായിരുന്നു.

ആ ചരിത്രം ആവര്‍ത്തിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. അതിനാല്‍ സിറ്റിംഗ് എംപിമാരില്‍ ഭൂരിഭാഗം പേരും ഇത്തവണ യുഡിഎഫിനായി മത്സരിക്കുന്നുണ്ട്. വടകരയില്‍ സിറ്റിംഗ് എംപിയായ കെ മുരളീധരന്‍ തൃശൂരിലേക്ക് മാറിയതും വടകരയിലേക്ക് ഷാഫി പറമ്പില്‍ എംഎല്‍എ മത്സരത്തിനെത്തുന്നതും മാത്രമാണ് വ്യത്യാസം. മുസ്ലീം ലീഗിന്റെ രണ്ട് എംപിമാര്‍ പരസ്പരം മണ്ഡലം മാറിയാണ് മത്സരിക്കുന്നത്.

കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയതിനാല്‍ ജോസഫ് വിഭാഗത്തിന്റെ ഫ്രാന്‍സിസ് ജോര്‍ജിനാണ് നറുക്ക് വീണിരിക്കുന്നത്. അത് മാറ്റി നിര്‍ത്തിയാല്‍ 2019 ലെ അതേ പാറ്റേണിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക. വയനാട്ടില്‍ രാഹുല്‍ ഗാന്ധി, കണ്ണൂരില്‍ കെ സുധാകരന്‍, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ്, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി എന്നിവര്‍ ജനവിധി തേടും.

തിരുവനന്തപുരത്ത് ശശി തരൂര്‍, കോഴിക്കോട് എംകെ രാഘവന്‍, പാലക്കാട് വികെ ശ്രീകണ്ഠന്‍, ചാലക്കുടിയില്‍ ബെന്നി ബെഹ്നാന്‍, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി) എന്നിവരും മത്സരിക്കും. കഴിഞ്ഞ തവണ എല്‍ഡിഎഫ് നേടിയ ഏക സീറ്റായ ആലപ്പുഴയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് മത്സരിക്കുന്നത്.

മറുവശത്ത് എല്‍ഡിഎഫ് മന്ത്രിയും സിറ്റിംഗ് എംഎല്‍എമാരുമടക്കം കരുത്തരെയാണ് മത്സരിപ്പിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് സിപിഐ കേന്ദ്ര കമ്മിറ്റി അംഗം ആനി രാജയാണ്. ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനും വടകരയില്‍ മുന്‍ മന്ത്രി കെകെ ശൈലജയുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. മുന്‍ മന്ത്രിമാരായ തോമസ് ഐസക് (പത്തനംതിട്ട), രവീന്ദ്രനാഥ് (ചാലക്കുടി) എന്നിവരും മത്സര രംഗത്തുണ്ട്.

മലപ്പുറത്ത് വസീഫ്, പൊന്നാനിയില്‍ കെഎച്ച് ഹംസ, കോഴിക്കോട് എളമരം കരീം, കാസര്‍കോട് ബാലകൃഷ്ണന്‍, കണ്ണൂരില്‍ എംവി ജയരാജന്‍, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, കൊല്ലത്ത് മുകേഷ്, പാലക്കാട് എ വിജയരാഘവന്‍, തൃശൂരില്‍ വിഎസ് സുനില്‍ കുമാര്‍, മാവേലിക്കരയില്‍ അരുണ്‍കുമാര്‍, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, കോട്ടയത്ത് തോമസ് ചാഴിക്കാടന്‍, എറണാകുളത്ത് കെജെ ഷൈന്‍, ആറ്റിങ്ങലില്‍ വി ജോയ് എന്നിവരാണ് എല്‍ഡിഎഫിനായി കളത്തിലിറങ്ങുന്നത്.

എന്‍ഡിഎക്കായും ശക്തരായ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപി, പത്തനംതിട്ടയില്‍ അനില്‍ ആന്റണി, കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി, ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, ആറ്റിങ്ങലില്‍ വി മുരളീധരന്‍, കോഴിക്കോട് എംടി രമേശ്, പാലക്കാട് സി കൃഷ്ണകുമാര്‍, മലപ്പുറത്ത് അബ്ദുള്‍ സലാം, പൊന്നാനിയില്‍ നിവേദിത സുബ്രഹ്‌മണ്യന്‍, വടകരയില്‍ പ്രഫുല്‍ കൃഷ്ണ, കണ്ണൂരില്‍ രഘുനാഥ് എന്നിവര്‍ ജനവിധി തേടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+