ജനാധിപത്യത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികം; പ്രതിപക്ഷ ധര്‍മം ഭംഗിയായി നിര്‍വഹിച്ചെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ പ്രതികരണം. നിയമസഭാ തെരെഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ധര്‍മം ഭംഗിയായി നിര്‍വഹിക്കുവാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികമാണ് .വിജയിച്ച് നിയമസഭ സാമാജികരായ എല്ലാവരേയും അഭിനന്ദിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

നിയമസഭാ തെരെഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു. പരാജയ കാരണങ്ങള്‍ യുഡിഎഫ് യോഗം ചേര്‍ന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് പരിശോധിക്കും. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ അഴിമതിയും കൊളളയും യു.ഡിഎഫ് പുറത്തുകൊണ്ടുവന്നിരുന്നു. അതൊക്കെ ഇല്ലാതായെന്നു ഈ വിജയം കൊണ്ട് കരുതണ്ട. സര്‍ക്കാരിന് പലഘട്ടത്തിലും തിരുത്തേണ്ടതായിട്ട് വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ തെറ്റുകളെ തിരുത്തുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്.
പ്രതിപക്ഷ ധര്‍മം ഭംഗിയായി നിര്‍വഹിക്കുവാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികമാണ് .വിജയിച്ച് നിയമസഭ സാമാജികരായ എല്ലാവരേയും അഭിനന്ദിക്കുന്നു.
അപ്രതീക്ഷിതമായ ഈ പരാജയത്തിന് കാരണമായ വിഷയങ്ങളെ കുറിച്ച് പഠിച്ചശേഷം നടപടികളെടുക്കും. യുഡിഎഫിന് വോട്ടു ചെയ്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. കോണ്‍ഗ്രസും യു ഡി എഫും കൂടുതല്‍ കരുത്തോടെ തിരികെ വരും.
അതേസമയം, യുഡിഎഫിനേറ്റ തിരിച്ചടി അപ്രതീക്ഷിതമാണെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. എല്‍ഡിഎഫിന് അനുകൂല ജനവിധി ഉണ്ടാകാനുള്ള സാഹചര്യം കേരളത്തിലില്ലായിരുന്നു. പരാജയത്തെ പരാജയമായി കാണുന്നു.കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഒരുകാലത്തും തകര്‍ന്നിട്ടില്ല.2001 ലെ നിയമസഭ തെരഞ്ഞെടുപ്പുല്‍ എകെ ആന്റണി 99 സീറ്റ് നേടി അധികാരത്തില്‍ വന്ന സംസ്ഥാനമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications