Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ജനകീയ സർക്കാരിന് കിട്ടുന്ന അംഗീകാരം, അഭിനന്ദനവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ഇടതുപക്ഷത്തെ അഭിനന്ദിച്ച് ഡിവൈഎഫ്ഐ. ഇത് ജനകീയ സർക്കാരിന് കിട്ടുന്ന അംഗീകാരമാണ് എന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കേരളത്തിലെ ജനങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ്. ജനങ്ങൾക്കൊപ്പം നിന്ന ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഒരു മുന്നണിക്കും സർക്കാരിനും ലഭിച്ച ഏറ്റവും വലിയ അംഗീകാരമാമാണിതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാരിന് തുടർ ഭരണം ലഭിച്ചിരിക്കുകയാണ്. ഇത് ജനകീയ സർക്കാരിന് കിട്ടുന്ന അംഗീകാരമാണ്.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

cm

വർഗീയത പറഞ്ഞും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും ജനങ്ങളെ ഭിന്നിപ്പിക്കുവാനും തെറ്റിദ്ധരിപ്പിക്കുവാനും ശ്രമിച്ച കോൺഗ്രസിനെയും ബിജെപിയെയും ജനം കൈവിട്ടിരിക്കുന്നു. ജീർണ്ണിച്ച വലതുപക്ഷ രാഷ്ട്രീയത്തെ ജനം പരാജയപ്പെടുത്തിയിരിക്കുകയാണ്. ബിജെപിയെക്കാൾ തീവ്രമായി വർഗീയത പറയുന്ന മുന്നണിയായി ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മാറിയിരുന്നു. അതിനെല്ലാം ഏറ്റ തിരിച്ചടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഈ വിജയം. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന് ഈ ഫലം തെളിയിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
    തൃശ്ശൂര്‍; ജനങ്ങൾ നൽകിയത് കൂടുതൽ ഉത്തരവാദിത്വങ്ങൾ; പ്രതിസന്ധിയിലും ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് എസി മൊയ്തീന്‍

    നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും പ്രാധാന്യം നൽകുന്ന എൽഡിഎഫിനെ ജനങ്ങൾ ഏറ്റെടുത്തു. സംസ്ഥാന സർക്കാർ അഞ്ച് വർഷത്തിനകം നടപ്പാക്കിയ വികസന- ക്ഷേമ പരിപാടികൾ ജനങ്ങളുടെ അനുഭവമായിരുന്നു. പാവപ്പെട്ടവരുടെ, സാധാരണക്കാരുടെ അടിസ്ഥാനാവശ്യങ്ങളെല്ലാം പരിഹരിക്കാൻ കഴിയുന്ന പരിപാടികളാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഈ ജനപക്ഷ രാഷ്ട്രീയ നിലപാടുകൾക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ് ഈ ജയം.

    സർക്കാരിന്റെ ജനക്ഷേമ - വികസന പരിപാടികൾക്കെതിരെ ഒന്നും പറയാനില്ലാതെ, സമീപകാല കേരള രാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ കളികൾക്കാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസും ബിജെപിയും നേതൃത്വം നൽകിയത്. വികസന പദ്ധതികളെ പോലും തകർക്കാൻ ശ്രമിച്ചു. വർഗീയ അജണ്ടകൾക്കോ ജനവിരുദ്ധ വലതുപക്ഷ രാഷ്ട്രീയത്തിനോ നിലയുറപ്പിക്കാൻ അവസരം നൽകാത്ത ജനങ്ങളുടെ അത്യുജ്വല വിജയമാണിതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+