ഭരണത്തിലെത്താന്‍ യുഡിഎഫിന് സാധിക്കുമോ: നേമത്ത് ആര്, നിര്‍ണ്ണായകം 38 മണ്ഡലങ്ങളിലെ ജനവിധി
തിരുവനന്തപുരം: വോട്ടെണ്ണല്‍ ആരഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ മുന്നണികളില്‍ ആകാംക്ഷ. ചരിത്രം തിരുത്തികൊണ്ട് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ലഭിക്കുമോ അതോ യുഡിഎഫ് വീണ്ടം അധികാരത്തിലേക്ക് തിരിച്ചെത്തുമോ എന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. പത്തിലേറെ മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിക്കുന്ന ബിജെപിയും ജനവധിയില്‍ കണ്ണ് നട്ട് ഇരിക്കുകയാണ്. ചില മണ്ഡലങ്ങളുടെ കാര്യങ്ങള്‍ ഇരുമുന്നണികളും ഉറപ്പിക്കുമ്പോള്‍ ഭരണം ആര് പിടിക്കുമെന്നതില്‍ നിര്‍ണ്ണായകമാവുക പ്രവചനാതീതമായ 38 മണ്ഡലങ്ങളിലെ ജനവിധിയായിരിക്കും.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

നേമത്ത് ആര്
ദേശീയ രാഷ്ട്രീയം തന്നെ ഉറ്റ് നോക്കുന്ന മത്സരം നടക്കുന്ന മണ്ഡലമാണ് നേമം. ഇവിടെ ബിജെപിക്ക് സീറ്റ് നിലനിര്‍ത്താന്‍ സാധിക്കുമോ അതോ ശിവന്‍ കുട്ടിയിലൂടെ സിപിഎം മണ്ഡലം തിരികെ പിടിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വടകര എംപി കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ കോണ്‍ഗ്രസും മണ്ഡലത്തില്‍ വലിയൊരു അട്ടിമറി പ്രതീക്ഷിക്കുന്നു.

കഴക്കൂട്ടം മണ്ഡലം
തിരുവനന്തപുരത്ത് ബിജെപി വിജയം പ്രതീക്ഷിക്കുന്ന മറ്റൊരു മണ്ഡലം കഴക്കൂട്ടമാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഇവിടെ മികച്ച മത്സരം കാഴ്ചവെക്കാന്‍ ശോഭാ സുരേന്ദ്രന് സാധിച്ചതാണ് ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. ഡോ. എസ്എസ് ലാലിനെയാണ് മണ്ഡലം തിരികെ പിടിക്കാന്‍ ഇവിടെ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്.

കുന്നത്തുനാട് മണ്ഡലത്തില്‍
സംസ്ഥാന രാഷ്ട്രീയം തന്നെ അതീവ ശ്രദ്ധേയോടെ നോക്കുന്ന മറ്റൊരു ജനവിധി എറണാകുളത്ത കുന്നത്തുനാട് മണ്ഡലത്തിലാണ്. ട്വന്‍റി-20 മത്സരിക്കുന്ന ഇവിടെ അവര്‍ വിജയം ഉറപ്പിക്കുമ്പോള്‍ സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. വിപി ശ്രീനിജനെ സ്ഥാനാര്‍ത്ഥി ആക്കിയത് നേട്ടമാവുമെന്നാണ് എല്‍ഡിഎഫ് അഭിപ്രായപ്പെടുന്നത്.

തൃപ്പൂണിത്തുറയില്‍
എറണാകുളത്ത തന്നെ ശ്രദ്ധേയമായ മറ്റ് രണ്ട് മണ്ഡലങ്ങള്‍ കളമശ്ശേരിയും തൃപ്പൂണിത്തുറയുമാണ്. കളമശ്ശേരി പിടിക്കുമെന്ന് എല്‍ഡിഎഫും തൃപ്പൂണിത്തുറ യുഡിഎഫും ഉറപ്പിക്കുന്നു. എന്നാല്‍ രണ്ടിടത്തും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നു. കൊച്ചി, എറണാകുളം, തൊടുപുഴ മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ മത്സരമാണ് നടന്നത്.

വടക്കോട്ട് എത്തുമ്പോള്‍
വടക്കോട്ട് എത്തുമ്പോള്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങള്‍ ഏറെയാണ്. തൃത്താല, ഒറ്റപ്പാലം, പാലക്കാട് തുടങ്ങി മലപ്പുറത്ത് എത്തുമ്പോള്‍ തവനൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ തുടങ്ങിയ മണ്ഡലങ്ങളില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. വടകരയാണ് കോഴിക്കോട് ഉറ്റ് നോക്കുന്ന ജനവിധി. കണ്ണൂരില്‍ അഴീക്കോടും കണ്ണൂരും മികച്ച മത്സരം നടക്കുന്നു. മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ വിജയക്കൊടി പാറിക്കുമോയെന്നും അല്‍പ്പസമയത്തിനകം അറിയാന്‍ സാധിക്കും.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications