Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Election Results 2024 LIVE: 18 സീറ്റുകളില്‍ യുഡിഎഫ്; അക്കൗണ്ട് തുറന്ന് ബിജെപി; കനല്‍ ആലത്തൂരില്‍ മാത്രം

തിരുവനന്തപുരം: കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പ് പിക്ചർ ക്ലിയറാകുന്നു. ജൂണ്‍ ഒന്നിന് വന്ന മിക്ക എക്‌സിറ്റ് പോളുകളും കേരളത്തില്‍ യുഡിഎഫ് തരംഗമാണ് പ്രവചിച്ചിരുന്നത്. അതോടൊപ്പം ചരിത്രത്തിലാദ്യമായി ബിജെപിക്ക് കേരളത്തില്‍ നിന്ന് ലോക്‌സഭയില്‍ പ്രതിനിധിയുണ്ടാകും എന്നും ഭരണകക്ഷിയായ എല്‍ഡിഎഫ് കനത്ത തിരിച്ചടി നേരിടും എന്നുമായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം. അത് ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

എല്ലാ പ്രവചനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമുള്ള അവസാനം വന്നിരിക്കുകയാണ്. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 18 മണ്ഡലങ്ങളില്‍ യുഡിഎഫിന് വിജയം നേടാന്‍ സാധിച്ചിട്ടുണ്ട്. ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്. അതേസമയം ബിജെപിയ്ക്ക് ആദ്യ വിജയം നേടാനും സാധിച്ചിട്ടുണ്ട്. 2019 ലെ തിരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റും നേടി യുഡിഎഫ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു.

Kerala Election Results 2024

ഇത്തവണ കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം നിന്നത് ആലത്തൂർ മണ്ഡലം മാത്രമായിരുന്നു. ആറ്റിങ്ങലില്‍ ലീഡ് എല്‍ഡിഎഫിനും യുഡിഎഫിനും ഇടയില്‍ മാറിമറിഞ്ഞിരുന്നു. പക്ഷെ ഒടുവില്‍ വിജയം യുഡിഎഫിനൊപ്പം നില്‍ക്കുകയായിരുന്നു. ഏപ്രില്‍ 26 ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലായിരുന്നു കേരളത്തില്‍ വോട്ടെടുപ്പ്. കേരളത്തിലെ 2.77 കോടി വോട്ടര്‍മാരില്‍ 1.97 കോടിപ്പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു.

കേരളത്തിലെ പോളിങ് ശതമാനം 71.27 ശതമാനം പേരാണ് സംസ്ഥാനത്ത് വോട്ട് ചെയ്തത്. 2019-ല്‍ 77.67 ശതമാനമായിരുന്നു പോളിംഗ്. വടകര ലോക്‌സഭാ മണ്ഡലത്തിലാണ് ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്, 78.41 ശതമാനം. പത്തനംതിട്ടയിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്-63.37 ശതമാനം.

തിരഞ്ഞെടുപ്പ് ഫലം- തത്സമയ വിവരങ്ങൾ...

Jun 04, 2024, 9:14 pm IST

കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച് കെ സി വേണു​ഗോപാൽ. ആലപ്പുഴയിൽ നിന്ന് മത്സരിച്ച് വിജയിച്ച കെ സി വേണു​ഗോപാൽ ഇന്ത്യ സഖ്യത്തിൻ്റെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനായാണ് ഡൽഹിക്ക് പോയത്
Jun 04, 2024, 8:50 pm IST

'കേരളത്തിൽ ബിജെപിക്ക് ആദ്യമായി സീറ്റ് നേടാൻ സാധിച്ചു'.കേരളത്തിലെ പ്രവർത്തകരുടെ ത്യാഗത്തിനുളള പ്രതിഫലമെന്ന് മോദി
Jun 04, 2024, 8:48 pm IST

അനന്തപുരിയിലെ ജനങ്ങൾ മൂന്ന് തവണ നൽകിയ വിശ്വാസം നാലാം തവണയും നൽകി, അവർക്ക് വേണ്ടി പ്രവർത്തിക്കും. തൃശൂരും തിരുവനന്തപുരത്തുമാണ് ബിജെപി ജയിക്കാനുള്ള എല്ലാ ശ്രമവും നടത്തിയതെന്നും തരൂർ
Jun 04, 2024, 8:28 pm IST

ലോക്സഭയിലേക്ക് യുഡിഎഫ് അനുകൂല വിധിയാണ് ഉണ്ടാകാറുള്ളതെന്ന് സിപിഎം. പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. പരിശോധന നടത്തി തിരുത്തലുമായി മുന്നോട്ട് പോകുമെന്നും സിപിഎം
Jun 04, 2024, 8:23 pm IST

ട്വന്റി 20 ക്രിക്കറ്റിലെ സൂപ്പര്‍ ഓവര്‍ പോലെയാണ് തിരുവ‌നന്തപുരം മണ്ഡലത്തിൽ ഉണ്ടായതെന്നും അതിൽ ജയിക്കാൻ കഴിഞ്ഞെന്നും യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂർ. പ്രതീക്ഷിക്കാത്ത വെല്ലുവിളിയാണ് ഇത്തവണ ഉണ്ടായതെന്നും ശശി തരൂർ
Jun 04, 2024, 8:13 pm IST

ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ് - എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
Jun 04, 2024, 7:48 pm IST

കേരളത്തിലെ പാർട്ടികളുടെ വോട്ട് ശതമാനം
Jun 04, 2024, 7:44 pm IST

കോണ്‍ഗ്രസിന്റെ ഒരു കമ്മിറ്റികളിലും ഇനി പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍.
Jun 04, 2024, 7:39 pm IST

ലോകസഭാ തിരഞ്ഞെടുപ്പ് ഫലം
Jun 04, 2024, 7:26 pm IST

എല്‍ഡിഎഫായിരുന്നു വിജയിച്ചിരുന്നതെങ്കില്‍ ഇത്ര വിഷമം വരില്ലായിരുന്നു എന്ന് മുരളീധരന്‍. വികാരഭരിതനായി മുരളീധരന്‍.
Jun 04, 2024, 7:20 pm IST

നേതൃത്വത്തിനെതിരെ മുരളീധരന്‍

വടകരയില്‍ തന്നെ നിന്നാല്‍ ജയിക്കുമായിരുന്നു. കുരുതിയ്ക്ക് നിന്നു കൊടുക്കാന്‍ പാടില്ലായിരുന്നു. സുരേഷ് ഗോപിയ്ക്ക് വേണ്ടി പ്രധാനമന്ത്രിയും സുനില്‍ കുമാറിന് വേണ്ടി മുഖ്യമന്ത്രിയും വന്നു. തനിക്ക് വേണ്ടി ആരും വന്നില്ലെന്നും മുരളീധരന്‍.
Jun 04, 2024, 7:14 pm IST

ഇനിയൊരു മത്സരത്തിനില്ല: കെ മുരളീധരന്‍

ഇനിയൊരു മത്സരത്തിനില്ലെന്ന് കെ മുരളീധരന്‍. പൊതുരംഗത്തു നിന്നും വിട്ടു നില്‍ക്കും. വൈകാരിക പ്രതികരണവുമായി മുരളീധരന്‍. നേതൃത്വത്തെ വിമര്‍ശിച്ചും മുരളി. തനിക്കായി ആരും പ്രചരണത്തിന് വന്നില്ലെന്ന് മുരളീധരന്‍
Jun 04, 2024, 6:55 pm IST

ആറ്റിങ്ങലില്‍ റീകൗണ്ടിംഗ്. പോസ്റ്റല്‍ വോട്ടുകളാണ് വീണ്ടും എണ്ണുന്നത്. എല്‍ഡിഫിന്റെ ആവശ്യപ്രകാരമാണ് നടപടി.
Jun 04, 2024, 6:54 pm IST

അപ്രതീക്ഷിത പരാജയം

ന്യൂനപക്ഷ വോട്ടിലുണ്ടായ വിള്ളല്‍ തൃശൂരില്‍ ബിജെപിക്ക് നേട്ടമായി എന്ന് കെ മുരളീധരന്‍. താന്‍ നേരിട്ടത് അപ്രതീക്ഷിത പരാജയം എന്നും മുരളീധരന്‍
Jun 04, 2024, 6:52 pm IST

സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ് തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് കെ മുരളീധരന്‍. ഒരിക്കലും നടക്കരുതെന്ന് എല്ലാവരും ആഗ്രഹിച്ച വിജയം തൃശ്ശൂരില്‍ ബിജെപി നേടി. ദൗര്‍ഭാഗ്യകരമാണെന്നും പരാജയത്തെപ്പറ്റി മുരളീധരന്‍. പതിവില്ലാത്ത വിധം ബിജെപി സാന്നിധ്യം അറിയിച്ചത് ജാഗ്രതയോടെ കാണണമെന്നും മുരളീധരന്‍. തൃശ്ശൂരില്‍ ന്യൂനപക്ഷ വോട്ടുകളില്‍ ബിജെപിയ്ക്ക് വിള്ളലുണ്ടാക്കാനായതാണ് പരാജയ കാരണമെന്നും മുരളീധരന്‍.
Jun 04, 2024, 6:31 pm IST

പൊന്നാനിയുടെ പൊന്ന്
Jun 04, 2024, 6:26 pm IST

പാലക്കാട് ശ്രീകണ്ഠനൊപ്പം
Jun 04, 2024, 6:24 pm IST

മലപ്പുറത്തിന്റെ മുത്ത്
Jun 04, 2024, 6:22 pm IST

ചാലക്കുടിയുടെ ചങ്കില്‍
Jun 04, 2024, 6:22 pm IST

എറണാകുളത്തിന്‍റെ വെെബ് ഹെെബിയ്ക്കൊപ്പം
Jun 04, 2024, 5:45 pm IST

ഹെെറേഞ്ചില്‍ ഡീന്‍
Jun 04, 2024, 5:41 pm IST

കോട്ടയത്ത് ഫ്രാന്‍സിസ് ജോർജ്
Jun 04, 2024, 5:33 pm IST

കനല്‍ത്തരി
Jun 04, 2024, 5:33 pm IST

തൃശ്ശൂർ എടുത്തു
Jun 04, 2024, 5:30 pm IST

കൊല്ലത്തിന്‍റെ പ്രേമലു
Jun 04, 2024, 5:28 pm IST

ആലപ്പുഴയുടെ കെസി
Jun 04, 2024, 5:27 pm IST

കൊടി നാട്ടി കൊടിക്കുന്നില്‍
Jun 04, 2024, 5:18 pm IST

തോല്‍വി പരിശോധിക്കും

തോല്‍വി പരിശോധിക്കും. തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തുമെന്ന് എംവി ഗോവിന്ദന്‍. ഭരണവിരുദ്ധ വികാരം മാത്രമല്ല തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം.
Jun 04, 2024, 5:11 pm IST

കോഴിക്കോട് എംകെ രാഘവന് വിജയം
Jun 04, 2024, 5:09 pm IST

പിക്ചർ ക്ലിയർ ആകുന്നു

ആറ്റിങ്ങലിലേയും അന്തിമഫലം പുറത്ത് വന്നതോടെ, കേരളത്തില്‍ 18 മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് യുഡിഎഫ്. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെ കേരളത്തില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് എന്‍ഡിഎ. അതേസമയം ഇത്തവണയും ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. ആലത്തൂരിലാണ് എല്‍ഡിഎഫിന് വിജയിക്കാനായത്.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+